

Representational Image Generated by Meta AI
● കഴിഞ്ഞ 6 വര്‍ഷത്തോളമായി റിയാദില്‍.
● ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
റിയാദ്: (KVARTHA) 63 കാരനായ മലയാളി റിയാദില്‍ നിര്യാതനായി. കോഴിക്കോട് കാരപറമ്പ് കരുവിശ്ശേരി ജനത ബസ് സ്റ്റോപ്പ് സ്വദേശി തിരുത്തിയില്‍ മീത്തല്‍ ബൈത്തുല്‍ അദ്ഫയില്‍ മുഹമ്മദലി ആണ് മരിച്ചത്. റിയാദില്‍ ആറ് വര്‍ഷത്തോളമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അസുഖബാധിതനായി കിങ് അബ്ദുല്ല റോഡിലെ ഡോ. ഫഖീഹ് ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹോദരന്‍ മുഹമ്മദ് ബശീറിനൊപ്പം റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍ രംഗത്തുണ്ട്. പിതാവ്: പരേതനായ കോയ. മാതാവ്: ബിച്ച. ഭാര്യ: സുനീറ. മകന്‍: അദ്നാന്‍, ഹനാന്‍, അഫ്‌നാന്‍.
#malayaliexpat #riyadh #saudiarabia #kerala #kozhikode #obituary #rip
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.