Death | മലപ്പുറത്ത് നിക്കാഹ് കഴിഞ്ഞ 19 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; യുവതിക്ക് വിവാഹത്തിന് താല്‍പര്യമില്ലായിരുന്നെന്ന് പൊലീസ്

 
malappuram woman death after nikah
malappuram woman death after nikah

Photo: Arranged


● അയല്‍വാസിയായ ആണ്‍സുഹൃത്ത് കൈഞരമ്പ് മുറിച്ച് അവശനിലയില്‍
● വെള്ളിയാഴ്ചയാണ് 19 കാരിയുടെ നിക്കാഹ് നടന്നത്. 
● നവവധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ചൊവ്വാഴ്ച നടക്കും.

മലപ്പുറം: (KVARTHA) ആമയൂരില്‍ നിക്കാഹ് കഴിഞ്ഞ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഷേര്‍ഷ സിനിവറിന്റെ മകള്‍ ഷൈമ സിനിവര്‍ (19) ആണ് മരിച്ചത്. 19 കാരിക്ക് വിവാഹത്തിന് താത്പര്യമില്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇഷ്ടമില്ലാത്ത വിവാഹം നടന്നതിന്റെ മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടിയെന്നും ഇതേത്തുടര്‍ന്ന് ജീവനൊടുക്കിയതെന്നുമാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറയുന്നു. 

ഷൈമ മരിച്ചതറിഞ്ഞ് അയല്‍വാസിയായ 19കാരനായ ആണ്‍സുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആണ്‍സുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. 

അതേസമയം, നവവധുവിന്റെ പോസ്റ്റുമോര്‍ട്ടം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഷൈമയുടെ നിക്കാഹ് നടന്നിരുന്നു. വിവാഹ ചടങ്ങുകള്‍ അടുത്ത ദിവസം നടക്കാനിരിക്കെയാണ് മരണം.

(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും കമന്റുകളും പങ്കുവെക്കുക!

A 19-year-old woman was found dead at her home in Malappuram after her Nikah. Police say she was not interested in the marriage. Her neighbor, also 19, attempted to die after learning of her death.

#Malappuram #Death #Marriage #Tragedy #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia