Death | കെഎസ്ഇബി ജീവനക്കാരനായ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 
KSEB Employee Found Dead in River
KSEB Employee Found Dead in River

Photo: Arranged

●  ഈ മാസം 19 മുതല്‍ കാണാനില്ലായിരുന്നുവെന്ന് പിതാവ്.
●  പയ്യാവൂര്‍ പൊലീസിന്റെ അന്വേഷണം നടക്കുകയായിരുന്നു.
●  കെഎസ്ഇബി ഇരിട്ടി സെക്ഷനില്‍ ജോലി ചെയ്യുകയായിരുന്നു.

കണ്ണൂര്‍: (KVARTHA) കാണാതായ പയ്യാവൂര്‍ സ്വദേശിയായ കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു. പയ്യാവൂര്‍ മുത്താറിക്കുളം സ്വദേശി ജോബിഷ് ജോര്‍ജ് (Jobish George-34) ആണ് മരിച്ചത്. യുവാവിന്റെ മൃതദേഹം പുഴയോരത്ത് കണ്ടെത്തി. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് വളപട്ടണം സ്റ്റേഷന്‍ പരിധിയിലെ പുല്ലൂപ്പിക്കടവിനടുത്തായി കണ്ടെത്തിയത്. 

കെഎസ്ഇബിയുടെ ഇരിട്ടി സെക്ഷനില്‍ ജോലി ചെയ്തുവരികയായിരുന്നു. ഈ മാസം 19 മുതല്‍ ജോബിഷിനെ കാണാനില്ലെന്ന പിതാവ് ജോര്‍ജിന്റെ പരാതിയില്‍ പയ്യാവൂര്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

#Kerala #Kannur #KSEB #MissingPerson #Death #Investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia