Fatal Fall | കളിക്കുന്നതിനിടെ ഫ്‌ലാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് 7 വയസുകാരന് ദാരുണാന്ത്യം


● ഇരിങ്ങല്ലൂര്‍ ലാന്‍ഡ് മാര്‍ക്ക് 'അബാക്കസ്' ബില്‍ഡിങ്ങില്‍വെച്ചാണ് അപകടം.
● ഉടനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
● പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കോഴിക്കോട്: (KVARTHA) പന്തീരങ്കാവില്‍ ഫ്‌ലാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. നല്ലളം കീഴ്വനപാടം എംപി ഹൗസില്‍ മുഹമ്മദ് ഹാജിഷ്-ആയിഷ ദമ്പതികളുടെ ഏഴ് വയസുള്ള മകന്‍ ഇവാന്‍ ഹൈബല്‍ ആണ് മരിച്ചത്.
കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ കയറിയ കുട്ടി ഏഴാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇരിങ്ങല്ലൂര്‍ ലാന്‍ഡ് മാര്‍ക്ക് 'അബാക്കസ്' ബില്‍ഡിങ്ങില്‍ വച്ച് ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് അപകടമുണ്ടായത്.
ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് ഇവാനെ ഉടനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഈ ദുരന്തത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A 7-year-old boy died after falling from the 7th floor of a flat in Pantheerankavu, Kozhikode. The child, Evan Hybel, fell from the balcony while playing.
#KozhikodeAccident #ChildSafety #TragicFall #KeralaNews #AccidentNews #FlatAccident