Tragedy | കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ സംഭവം; വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍; സാരമായി പരിക്കേറ്റ 2 പേര്‍ ഉള്‍പ്പെടെ 12 പേര്‍ ചികിത്സയില്‍, വീഡിയോ


● സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നു.
● പല ആളുകൾക്കും പരിക്കേറ്റു, ചിലരുടെ നില ഗുരുതരമാണ്.
● ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണെന്ന് സംശയം.
● ക്ഷേത്രത്തില്‍ ആനയെ എഴുന്നള്ളിച്ചതില്‍ വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്.
കോഴിക്കോട്: (KVARTHA) കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രപരിസരം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി. സംഭവത്തില്‍ വനം വകുപ്പ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനു സമര്‍പ്പിക്കുമെന്ന് കീര്‍ത്തി പറഞ്ഞു. എഡിഎമ്മുമായി കൂടിയാലോചിച്ചാണു റിപ്പോര്‍ട്ട് തയാറാക്കുക. വൈകിട്ടോടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണെന്നാണ് പ്രാഥമിക നിഗമനം. പാപ്പാന്‍മാരുടെ മൊഴികള്‍ വ്യാഴാഴ്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു. ക്ഷേത്രത്തിലെ പരിശോധനയ്ക്കു ശേഷം കീര്‍ത്തി പരുക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ കുറുവങ്ങാട് വെട്ടാംകണ്ടി താഴെക്കുനി ലീല (65), വടക്കയില്‍ അമ്മുക്കുട്ടി അമ്മ (70), വടക്കയില്‍ രാജന്‍ (68) എന്നിവരാണു മരിച്ചത്. 32 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ രണ്ടു പേര്‍ ഉള്‍പ്പെടെ 12 പേര്‍ ചികിത്സയിലാണ്. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടക്കും. മരിച്ചവരോടുള്ള ആദരസൂചകമായി കൊയിലാണ്ടി നഗരസഭയില്‍ സര്‍വകക്ഷിയോഗം പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഭാഗികമാണ്. ഒന്‍പത് വാര്‍ഡുകളിലാണ് ഹര്‍ത്താല്‍.
ഇന്നലെ വൈകിട്ട് 6 ആണ് മണിക്ക് ഉത്സവത്തിനിടെ ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുളള പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. എഴുന്നളളത്തിന് കൊണ്ടുവന്ന ആനകള്‍ തമ്മിലുളള ഏറ്റമുട്ടിലിനിടെ ക്ഷേത്രത്തിന്റെ ഓഫീസ് തകര്‍ന്ന് വീണും ആനയുടെ ചവിട്ടേറ്റുമാണ് മൂന്ന് പേര്‍ മരിച്ചത്. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയും ദേവസ്വം ഓഫീസും ആനകള്‍ തകര്‍ത്തിരുന്നു.
ആനകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെ ഓഫീസ് തകര്‍ന്നു വീണതാണ് അപകടത്തിന്റെ ആഘാതം കൂട്ടിയത്. ഓഫീസ് കെട്ടിടം തകര്‍ന്ന് അതിന്റെ അടിയിലകപ്പെട്ടവര്‍ക്ക് എഴുന്നേറ്റ് പോകാനായിരുന്നില്ല. ഇവരില്‍ ചിലരെ ആന തിരിഞ്ഞോടുന്നതിനിടെ ചവിട്ടി. ഉത്സവത്തിന്റെ അവസാന ദിവസത്തെ ചടങ്ങുകളുടെ ഭാഗമായുളള വരവിനായി ആനകളെ തിടമ്പേറ്റുമ്പോഴായിരുന്നു അപകടം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അതിനിടെ, കുറവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയെ എഴുന്നള്ളിച്ചതില്‍ വീഴ്ചയില്ലെന്ന നിഗമനത്തിലാണു ദേവസ്വം ബോര്‍ഡ് അധികൃതര്‍. അപകടമുണ്ടായ സ്ഥലം രാവിലെ അധികൃതര്‍ സന്ദര്‍ശിച്ചു. ക്ഷേത്ര പരിസരത്ത് പടക്കം പൊട്ടിച്ചിട്ടില്ല. ആളുകളെ നിയന്ത്രിക്കുന്നതിന് വടം ഉള്‍പ്പെടെ വലിച്ചുകെട്ടിയിരുന്നു. ആനയും ആളുകളും തമ്മില്‍ ആവശ്യത്തിന് അകലം പാലിച്ചിരുന്നുവെന്നുമാണ് കരുതുന്നതെന്നും സംഘത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു.
ഈ ദാരുണ സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Three people died and several others were injured after an elephant went on a rampage during a temple festival in Koyilandy, Kerala. The incident occurred when two elephants, brought for the procession, clashed, causing damage to the temple office and resulting in casualties. An investigation is underway to determine the exact cause of the incident and whether any negligence was involved.
#KeralaElephantTragedy #KoyilandyIncident #TempleFestivalAccident #ElephantRampage #WildlifeSafety #KeralaNews
3 killed, several injured as two #elephants run amok at Kerala temple festival.The incident happened during a temple festival at the Manakulangara temple in Kuruvangad, Koyilandy.Kozhikode.#BreakingNews #BigBreaking #EXCLUSIVE #impact #Kerala #elephantattack #elephant #BREAKING pic.twitter.com/uDalKpCzlQ
— Prasad K Velayudhan🍉 (@PrasadKVelayud1) February 14, 2025