Tragedy | മലയാളി വിദ്യാർഥിനി കർണാടകയിലെ നഴ്സിങ് കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ

 
Malayali Nursing Student Found Dead in Karnataka Hostel
Malayali Nursing Student Found Dead in Karnataka Hostel

Photo: Arranged

● മുഴപ്പിലങ്ങാട് സ്വദേശിനിയായ അനാമികയാണ് മരിച്ചത്.
● കർണാടക രാമനഗരയിലെ ദയാനന്ദ സാഗർ കോളജിലാണ് സംഭവം.
● ഒന്നാം വർഷ ബിഎസ്‌സി നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു 

കണ്ണൂർ: (KVARTHA) മുഴപ്പിലങ്ങാട് സ്വദേശിനിയായ നഴ്സിങ് കോളജ് വിദ്യാർത്ഥിനിയെ കർണാടകയിലെ നഴ്സിങ് കോളജിൽ മരിച്ച നിലയിൽ കണ്ടെത്തി. മുഴപ്പിലങ്ങാട് കടവ് റോഡിന് സമീപത്തെ അനാമികയാണ് (19) മരിച്ചത്. കർണാടക രാമനഗരയിലെ ദയാനന്ദ സാഗർ കോളജിൽ ഒന്നാം വർഷ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു. 

ഹോസ്റ്റൽ മുറിയിലാണ് വിദ്യാർത്ഥിനിയെ ചൊവ്വാഴ്ച ഉച്ചയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വാതിൽ തുറക്കാത്തതിനെ തുടർന്ന് സഹപാഠികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. 

ഹരോഹള്ളി പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമായിട്ടില്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിതം വിലമതിക്കേണ്ടതാണ്. ആത്മഹത്യ ചിന്തകൾ ഉണ്ടെങ്കിൽ ദിശ ഹെല്പ് ഡെസ്കിൽ സഹായം തേടുക, നമ്പർ: 1056, അല്ലെങ്കിൽ iCALL- നമ്പർ: 9152987821.  നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ട്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

A 19-year-old nursing student from Kannur, Kerala was found dead in her hostel room in Ramanagara, Karnataka. Anamika was a first-year B.Sc Nursing student at Dayananda Sagar College. Police have launched an investigation into the incident.

#Karnataka #NursingStudentDeath #Anamika #Kannur #Tragedy #HostelDeath

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia