Death | ഐഐടി ഗവേഷക വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; 'സ്വന്തം ഇഷ്ടപ്രകാരമാണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പ്'


● മൊബൈല്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെയാണ് സംഭവം പുറത്തറിയുന്നത്.
● പൊലീസ് എത്തുന്നതിന് മുന്‍പ് ഐഐടിയിലെ അധികാരികള്‍ വാതില്‍ തകര്‍ത്തിരുന്നു.
● പ്രാഥമിക അന്വേഷണത്തിന് ശേഷമേ കാരണങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ്.
കാണ്‍പൂര്‍: (KVARTHA) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷക വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെമിസ്ട്രി ഗവേഷക വിദ്യാര്‍ത്ഥിയായ അങ്കിത് യാദവ് (24) ആണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയിലെ സീലിംഗില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
സുഹൃത്തുക്കള്‍ മൊബൈല്‍ ഫോണില്‍ വിളിച്ചിട്ട് അങ്കിതിനെ കിട്ടാതായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഏറെനേരം ഫോണില്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് മുറിയുടെ പുറത്തുനിന്ന് വാതിലില്‍ തട്ടിവിളിച്ചു. തുറക്കാതിരുന്നതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് വന്നാണ് പരിശോധന നടത്തിയത്.
പൊലീസ് എത്തിയപ്പോഴേക്കും കാണ്‍പൂര്‍ ഐഐടിയിലെ അധികാരികള്‍ വാതില്‍ തകര്‍ത്ത് മൃതദേഹം പുറത്തെടുക്കുകയും തെളിവായി വീഡിയോ എടുക്കുകയും ചെയ്തിരുന്നുവെന്ന് അഡീഷണല്‍ ഡിസിപി (വെസ്റ്റ്) വിജേന്ദ്ര ദ്വിവേദി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അതേ സമയം വിദ്യാര്‍ത്ഥിയുടെ മുറിയില്‍ നിന്നും ഒരു ജീവനൊടുക്കുന്നുവെന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വൈകിട്ട് 5 മണിയോടെയാണ് വിദ്യാര്‍ത്ഥിയുടെ മരണത്തെക്കുറിച്ച് വിവരം ലഭിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ ജീവനൊടുക്കുന്നതെന്നും അതിന് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും കാണിക്കുന്ന കുറിപ്പാണ് മുറിയില്‍ നിന്ന് കണ്ടെത്തിയതെന്നാണ് വിവരം.
പ്രാഥമിക അന്വേഷണത്തിന് ശേഷമേ മരണത്തിന് പിന്നിലെ കൃത്യമായ കാരണങ്ങള്‍ വ്യക്തമാകൂവെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അങ്കിത് യാദവിന്റെ കുടുംബാംഗങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
ഈ വാർത്ത കൂടുതൽ പേരിലേക്ക് എത്തിക്കൂ, നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ!
A research student at IIT Kanpur, Ankit Yadav, was found dead in his hostel room. He was a chemistry research scholar. A note was recovered from the room. Police are investigating the incident.
#IITKanpur #StudentDeath #ResearchScholar #AnkitYadav #Tragedy