

● ആലക്കോട് ഒറ്റത്തൈയിലെ എം.ഡി ജോൺ ആണ് മരിച്ചത്.
● വീട്ടുപറമ്പിലെ കൊക്കോ മരത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
● സംസ്കാരം. ഒറ്റത്തൈ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
കണ്ണൂർ: (KVARTHA) ജില്ലയുടെ മലയോര പ്രദേശമായ ആലക്കോട് കര്‍ഷകനെ വീട്ടുവളപ്പിലെ കൊക്കോമരത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റത്തൈയിലെ മുടവനാട്ട് വീട്ടില്‍ എം.ഡി ജോൺ (78) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെ വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിയനിലയിലാണ് കണ്ടെത്തിയത്. ഉടന്‍തന്നെ ബന്ധുക്കളും നാട്ടുകാരും കെട്ടറുത്ത് ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: അന്നക്കുട്ടി കാരിക്കാട്ടില്‍. മക്കള്‍: ബിന്‍സി, ബിജു. മരുമക്കള്‍: ജോഷി, മിനി. സംസ്‌കാരം ഒറ്റത്തൈ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ വിവരങ്ങൾക്കായി ഷെയർ ചെയ്യുക.
78-year-old farmer, M.D. John, was found dead on a cocoa tree in his home premises in Alakkode, Kannur district. He was discovered hanging from the tree on Friday evening.
#Kannur, #FarmerDeath, #Tragedy, #KeralaNews, #LocalNews, #Alakkode