Tribute | മുന്‍ ഉദുമ എംഎല്‍എ കെപി കുഞ്ഞിക്കണ്ണന് കണ്ണൂരിന്റെ യാത്രാമൊഴി
● മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.
● എഐസിസി ജനറല്‍ സെക്രട്ടറി ഓഫീസിലെത്തി അന്ത്യാഭിവാദ്യം അര്‍പിച്ചു.
● സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച രാവിലെ നടക്കും.
കണ്ണൂര്‍: (KVARTHA) അന്തരിച്ച കോണ്‍ഗ്രസ് നേതാവും ഉദുമ മുന്‍ എംഎല്‍എ കെപി കുഞ്ഞിക്കണ്ണന്റെ (KP Kunhikannan-74) മൃതദേഹം കണ്ണൂര്‍ ഡിസിസിയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ വിവിധ തുറകളിലുള്ള നൂറുകണക്കിനാളുകള്‍ അന്ത്യാജ്ഞലിയര്‍പിച്ചു. വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെയാണ് പൊതുദര്‍ശനത്തിന് വച്ചത്.
നിരവധി നേതാക്കളും പ്രവര്‍ത്തകരും അന്തിമോപചാരം അര്‍പിക്കാനെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഡിസിസി ഓഫീസിലെത്തി അന്ത്യാഭിവാദ്യം അര്‍പിച്ചു.
മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, നേതാക്കളായ അജയ് തറയില്‍, ഡിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മേയര്‍ മുസ്ലിഹ് മഠത്തില്‍, മാര്‍ട്ടിന്‍ ജോര്‍ജ്, സിപിഎം നേതാക്കളായ പി ജയരാജന്‍, എംവി ജയരാജന്‍ ടിവി രാജേഷ് തുടങ്ങിയവര്‍ അന്ത്യാജ്ഞലിയര്‍പിച്ചു.
കഴിഞ്ഞ ഏഴിനാണ് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ച വാഹനം കണ്ണൂരില്‍ അപകടത്തില്‍പെട്ടത്. തുടര്‍ന്ന് വാരിയെല്ലിന് ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
ദീര്‍ഘനാള്‍ കെപിസിസി ജനറല്‍ സെക്രടറിയായിരുന്നു. കെ കരുണാകരര്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കണ്ണൂര്‍ ഡിസിസിയിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം പയ്യന്നൂരിലേ വീട്ടിലേക്ക് കൊണ്ടുപോയി. പയ്യന്നൂര്‍ ഗാന്ധി മൈതാനിയില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വെള്ളിയാഴ്ച രാവിലെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
#KPKunhikannan, #Obituary, #Congress, #KeralaPolitics, #Tribute, #Kannur