Accident | പാലക്കാട് വയോധികനെ കൃഷിയിടത്തില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (KVARTHA) വടക്കഞ്ചേരിയില്‍ വയോധികനെ കൃഷിയിടത്തില്‍ വൈദ്യുതാഘാതമേറ്റ് (Electrocuted) മരിച്ച നിലയില്‍ കണ്ടെത്തി. പല്ലാറോഡില്‍ ആണ് സംഭവം. വൈദ്യുതി കെണിയില്‍ (Electric Fence) നിന്ന് വൈദ്യുതാഘാതമേറ്റ് കണക്കന്‍ തുരുത്തി പല്ലാറോഡ് നാരായണന്‍ (70) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം മുതല്‍ നാരായണനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് അനധികൃത വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തോടില്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ പിടിച്ച നിലയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ ഉള്‍പ്പെടെ പിടിക്കുന്നതിനായി അനധികൃതമായി ഇത്തരത്തില്‍ വൈദ്യുതി കമ്പികള്‍ സ്ഥാപിക്കുന്നത് വ്യാപകമാകുന്നതിനിടെയാണ് അപകടങ്ങളും തുടര്‍ക്കഥയാകുന്നത്. ജില്ലയില്‍ നേരത്തെയും വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.
#Palakkad #Kerala #farmer #accident #electricfence #tragedy #wildanimals #localnews