Tragedy | അക്രമി ഓടയില്‍ ഉപേക്ഷിച്ച തോക്ക് എടുക്കാനുള്ള ശ്രമത്തിനിടെ വെടിയേറ്റ് പൊലീസുകാരന് ദാരുണാന്ത്യം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിംഗ്ടണ്‍: (KVARTHA) അമേരിക്കയിലെ വാഷിംഗ്ടണില്‍ (Washington) വെടിയേറ്റ് പൊലീസുകാരന് ദാരുണാന്ത്യം. 25വര്‍ഷമായി മെട്രോപൊലിറ്റന്‍ പൊലീസ് സേനാംഗമായിരുന്ന വെയിന്‍ ഡേവിഡ് (Wayne David) എന്ന പൊലീസുകാരനാണ് മരിച്ചത്. അക്രമി ഓടയില്‍ ഉപേക്ഷിച്ച് പോയ തോക്ക് എടുക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്.

ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ വിശദമാക്കുന്നത്: കൊളംബിയയുടെ വടക്ക്-കിഴക്കന്‍ മേഖലയില്‍ ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ പതിവ് പട്രോളിംഗിനിറങ്ങിയപ്പോള്‍ ഒരു ബെക്കില്‍ നിന്ന് ഓടയിലേക്ക് സംശയാസ്പദമായ വസ്തു വലിച്ചെറിഞ്ഞശേഷം അമിത വേഗതയില്‍ വാഹനം ഓടിച്ച് പോവുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു.
ഈ കവര്‍ എടുക്കാനുള്ള പൊലീസ് സംഘത്തിന്റെ ശ്രമത്തിനിടെ കവറിലുണ്ടായിരുന്ന തോക്കില്‍ നിന്ന് വെടിപൊട്ടിയാണ് അപകടമുണ്ടായത്. കവറിനുള്ളില്‍ തോക്ക് ആണെന്ന് തിരിച്ചറിയും മുന്‍പ് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ പൊലീസുകാരനെ എയര്‍ലിഫ്റ്റ് ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നഗരത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് നൂറിലധികം തോക്കുകള്‍ കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് സേനയ്ക്ക് നഷ്ടമായത്. ബൈക്ക് യാത്രക്കാരനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ തോക്ക് ഉപേക്ഷിച്ച യുവാവെന്ന് സംശയിക്കുന്ന ആളിന്റെ ദൃശ്യങ്ങള്‍ പൊലീസ് ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്.
#police #accident #WashingtonDC #tragedy #lawenforcement #gunviolence