എലി ചത്ത മണമെന്ന് കരുതി; മൃതദേഹത്തിനൊപ്പം ഭാര്യ താമസിച്ചത് 6 ദിവസം

 
 Image Representing Woman Unaware of Husband's Death Lived with Body for Six Days in Coimbatore
 Image Representing Woman Unaware of Husband's Death Lived with Body for Six Days in Coimbatore

Photo Credit: X/Chennai Updates

● വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചു.
● മാനസിക വെല്ലുവിളികളുള്ള ഭാര്യ വിവരമറിഞ്ഞില്ല.
● അമിത മദ്യപാനമാണ് മരണകാരണമെന്ന് സംശയം.
● മകനാണ് മരണവിവരം പോലീസിനെ അറിയിച്ചത്.
● പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം മാറ്റി.

കോയമ്പത്തൂർ: (KVARTHA) ഭർത്താവ് മരിച്ചുകിടന്നതറിയാതെ ഭാര്യ അതേവീട്ടിൽ ആറുദിവസം ഒപ്പം താമസിച്ചത് നാടിനെ ഞെട്ടിച്ചു. കോയമ്പത്തൂർ ഉക്കടം കോട്ടൈപുതൂർ ഗാന്ധിനഗറിലാണ് ഈ ദാരുണ സംഭവം നടന്നത്. അബ്ദുൽ ജബ്ബാർ (48) ആണ് മരിച്ചത്. വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അയൽവാസികൾ പരാതിപ്പെട്ടപ്പോൾ മകനെത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. ഉടൻതന്നെ ബസാർ സ്ട്രീറ്റ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ മരിച്ചിട്ട് അഞ്ച്-ആറ് ദിവസമായിട്ടുണ്ടെന്ന് കണ്ടെത്തി.

ജോലിക്കൊന്നും പോകാത്ത അബ്ദുൽ ജബ്ബാർ മദ്യപാനിയായിരുന്നെന്നും മാനസിക വെല്ലുവിളികൾ നേരിടുന്ന ഭാര്യ മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു. ചെറിയ വീടായിരുന്നതിനാൽ ഇവരുടെ മകനും മകളും സമീപത്തെ മുത്തശ്ശിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച വീട്ടിൽനിന്ന് ദുർഗന്ധം വരുന്നുണ്ടെന്ന് അയൽക്കാർ പറഞ്ഞതിനെത്തുടർന്ന് മകൻ വീട്ടിലെത്തി പരിശോധിച്ചിരുന്നു.

എലി ചത്ത മണമായിരിക്കുമെന്ന് അമ്മ പറയുകയും അബ്ദുൽ ജബ്ബാർ കിടക്കയിൽ ഉറങ്ങിക്കിടക്കുന്നതായി കാണുകയും ചെയ്തതോടെ മകൻ തിരിച്ചുപോയി. ഞായറാഴ്ച ദുർഗന്ധം വർധിച്ചതോടെ അയൽക്കാർ വീണ്ടും മകനെ വിളിച്ചുവരുത്തി. തുടർന്ന് പരിശോധിച്ചപ്പോഴാണ് കിടക്കയിലുള്ള പിതാവിന്റെ ശരീരത്തിൽനിന്നാണ് ദുർഗന്ധം വരുന്നതെന്ന് മനസ്സിലായത്. ഇതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അമിത മദ്യപാനം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ സമൂഹം എങ്ങനെ കൂടുതൽ ശ്രദ്ധിക്കണം? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Woman lived with dead husband for 6 days in Coimbatore, thinking it was a dead rat.

#Coimbatore #TragicIncident #Unbelievable #DeathMystery #Alcoholism #MentalHealth

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia