സദാ­ചാ­ര ഗുണ്ടാ ആ­ക്ര­മ­ണം: ചാ­ന­ലു­ക­ളു­ടെ ന­ടപ­ടി മാധ്യ­മ സം­സ­കാ­ര­ത്തി­ന് വി­രുദ്ധം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സദാ­ചാ­ര ഗുണ്ടാ ആ­ക്ര­മ­ണം:  ചാ­ന­ലു­ക­ളു­ടെ ന­ടപ­ടി മാധ്യ­മ സം­സ­കാ­ര­ത്തി­ന് വി­രുദ്ധം
മം­ഗ­ലാ­പു­രം: ന­ഗ­ര­ത്തി­ലെ പ­ടീലില്‍ ഹോം സ്‌­റ്റേ കെ­ട്ടി­ട­ത്തില്‍ സം­ഘം ചേര്‍­ന്ന് അ­തി­ക്ര­മി­ച്ച് ക­യ­റി ആ­ണ്‍കു­ട്ടി­ക­ളെയും പെണ്‍­കു­ട്ടി­ക­ളെയും മര്‍­ദ്ദി­ക്കു­കയും അ­പ­മാ­നി­ക്കു­കയും ചെയ്­ത സംഭ­വം ദൃ­ശ്യവല്‍­ക്ക­രി­ച്ച് ടെ­ലി­വി­ഷന്‍ ചാ­ന­ലു­ക­ളി­ലൂടെ പ്ര­ച­രി­പ്പി­ച്ച ദൃ­ശ്യ­മാധ്യ­മ­ങ്ങ­ളുടെ ന­ടപ­ടി മാധ്യ­മ സം­സ­കാ­ര­ത്തി­ന് വി­രു­ദ്ധ­മാ­ണെ­ന്ന് പൊ­തു­സ­മൂ­ഹ­ത്തില്‍ നി­ന്ന് വി­മര്‍­ശ­ന­മു­യര്‍ന്നു. ശ­നി­യാഴ്­ച രാ­ത്രി 7.30 മണി­യോ­ടെ­യാ­ണ് മോ­ണിം­ഗ് മി­സ്­റ്റ് സ്‌­റ്റേ ഹോ­മില്‍ അ­മ്പ­തോ­ളം വ­രു­ന്ന ഹി­ന്ദു ജാഗ­ര­ണ വേ­ദി പ്ര­വര്‍­ത്ത­കര്‍ ആ­ക്രമ­ണം ന­ട­ത്തിയ­ത്.

ആ­ക്ര­മ­ണ­ത്തി­ന്റെ മു­ഴു­വന്‍ ദൃ­ശ്യ­ങ്ങളും ഒ­രു ചാ­നല്‍ പ്ര­വര്‍­ത്ത­കന്‍ ചി­ത്രീ­ക­രി­ച്ച് അ­ക്ര­മി­ക­ളു­ടെ ആ­വ­ശ്യ­പ്ര­കാ­രം മ­റ്റു ചാ­ന­ലു­കള്‍­ക്ക് കൈ­മാ­റു­ക­യാ­യി­രുന്നു. ഹോം സ്‌­റ്റേ കേ­ന്ദ്ര­ത്തില്‍ ന­ഗ്നനൃ­ത്തം ന­ട­ക്കു­ന്നു­ണ്ടെ­ന്ന് ധ­രി­പ്പി­ച്ചാ­ണ് ചാ­നല്‍ പ്ര­വര്‍­ത്ത­ക­രെ­യും കൂ­ട്ടി ഹി­ന്ദു ജാഗ­ര­ണ വേ­ദി പ്ര­വര്‍­ത്ത­കര്‍ സ്ഥ­ല­ത്തെ­ത്തി­യത്. രാത്രി എ­ട്ട് മ­ണി­ക്കു­ള്ള ചാ­നല്‍ വാര്‍­ത്ത­യില്‍ കെ­ട്ടി­ട­ത്തി­നു­ള്ളില്‍ ന­ട­ന്ന ദൃ­ശ്യ­ങ്ങള്‍ ക­ണ്ട­പ്പോ­ഴാണ് മം­ഗ­ലാ­പു­രം ന­ഗ­ര­വാ­സി­കളും സ്റ്റേ ഹോം പ­രി­സര­ത്തെ താ­മ­സ­ക്കാരും സംഭ­വം അ­റി­യുന്ന­ത്.

അ­ക്ര­മി­ക­ളു­ടെ കൈ­യ്യില്‍ നി­ന്ന് പെണ്‍­കു­ട്ടിക­ളെ എ­ങ്ങ­നെ­യെ­ങ്കിലും ര­ക്ഷി­ക്കു­ന്ന­തി­ന് പക­രം അ­ക്ര­മി­കള്‍­ക്ക് വര്‍ദ്ധി­ത വീര്യം പ­ക­രാന്‍ ചാ­ന­ലു­കാര്‍ ശ്ര­മി­ച്ചു­വെ­ന്നാ­ണ് ആ­രോ­പണം. അ­ക്ര­മി സം­ഘ­ത്തി­ലെ ചി­ലര്‍ പെണ്‍­കു­ട്ടി­ക­ളെയും ആണ്‍കു­ട്ടി­ക­ളെയും വി­വ­സ്­ത്ര­രാ­ക്കു­കയും രഹ­സ്യ ഭാ­ഗ­ങ്ങ­ളി­ല്‍ കൈ­യ്യേ­റ്റം ന­ട­ത്തി­യെന്നും അ­ക്ര­മ­ത്തി­നി­രയാ­യ പെണ്‍­കു­ട്ടി­കള്‍ വ­നി­താ പോ­ലീസി­നോ­ട് പ­റഞ്ഞു. ഈ രം­ഗ­ങ്ങളും ക്യാ­മ­റ­യില്‍ പ­കര്‍­ത്തി­യി­രുന്നു.

അ­ക്ര­മി­സം­ഘ­ത്തി­ലു­ണ്ടാ­യി­രു­ന്ന ഒ­രാള്‍ ഒ­രു പെണ്‍­കു­ട്ടി­യു­ടെ മു­ടി പി­ടി­ച്ച് വ­ലിച്ച് താ­ഴെ­യി­ടു­കയും ക്രൂ­ര­മാ­യി മര്‍­ദ്ദി­ക്കു­കയും ചെ­യ്യു­ന്ന രം­ഗവും ശ­നി­യാഴ്­ച ചാ­ന­ലു­കള്‍ പു­റ­ത്തു­വി­ട്ടി­രുന്നു. ഈ രം­ഗ­ങ്ങള്‍ സം­പ്രേഷ ­ണം ചെയ്­ത ചാ­ന­ലു­ക­ളോ­ട് വി­ശ­ദീ­കര­ണം തേ­ടാന്‍ തീ­രു­മാ­നി­ച്ച­താ­യി സിറ്റി പോ­ലീ­സ് ക­മ്മീ­ഷ­ണര്‍ സീമ­ന്ത് കു­മാര്‍ സിം­ഗ് പ­റ­ഞ്ഞു.

പെണ്‍­കു­ട്ടി­കള്‍­ക്ക് നേ­രെ അ­ക്രമം: എ.ഡി.ജി.പി എത്തി; എ­ട്ട് പേര്‍ അ­റ­സ്റ്റില്‍

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia