Danger | ചെന്നൈ നഗരവാസികളുടെ ജീവിതം കുരുക്കില്‍ കുടുങ്ങുന്നു; പട്ടച്ചരട് കഴുത്തില്‍ കുരുങ്ങി രണ്ടര വയസ്സുകാരന് ഗുരുതര പരുക്ക് 

 
Maanja thread slashes child’s neck on Vyasarpadi flyover
Maanja thread slashes child’s neck on Vyasarpadi flyover

Representational Image Generated by Meta AI

● വ്യാസര്‍പാടി മേല്‍പാതയിലാണ് സംഭവം. 
● പ്രായപൂര്‍ത്തിയാകാത്തവരടക്കം 10 പേര്‍ അറസ്റ്റില്‍.
● 2019-ല്‍ 3 വയസ്സുകാരന്‍ മരിച്ചിരുന്നു.

ചെന്നൈ: (KVARTHA) നഗരവാസികളുടെ ജീവിതം കുരുക്കിലാക്കി വീണ്ടും മാഞ്ചാ നൂല്‍ (Maanja Thread) ഭീഷണി. നഗരത്തില്‍ മാഞ്ചാ നൂല്‍ ഉപയോഗിച്ച് പട്ടം പറത്തുന്നതിന് നിരോധനം നിലനില്‍ക്കെയാണ് വീണ്ടും അപകടങ്ങള്‍ നടക്കുന്നത്.  രണ്ടര വയസ്സുള്ള കുട്ടിക്ക് കഴുത്തില്‍ മാഞ്ചാ നൂല്‍ കുരുങ്ങി ഗുരുതരമായി പരുക്കേറ്റു. വ്യാസര്‍പാടി മേല്‍പാതയിലാണ് സംഭവം. 

മാതാപിതാക്കള്‍ക്കൊപ്പം ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് കുട്ടിക്ക് അപകടം സംഭവിച്ചത്.  കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതായും ഏഴ് തുന്നലുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, വ്യാസര്‍പാടിയില്‍ മറ്റൊരു സംഭവത്തില്‍ നൂല്‍ കഴുത്തില്‍ കുരുങ്ങി മുറിവേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം 10 പേര്‍ രണ്ട് സംഭവങ്ങളിലുമായി അറസ്റ്റിലായി. നൂറിലേറെ പട്ടങ്ങളും പൊലീസ് പിടിച്ചെടുത്തു. 2019 നവംബറില്‍ കൊറുക്കുപ്പേട്ടില്‍ പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത മൂന്ന് വയസ്സുകാരന്‍ മാഞ്ചാ നൂല്‍ കഴുത്തില്‍ കുരുങ്ങി മരിച്ചിരുന്നു.

പട്ടം പറത്തല്‍ മത്സരങ്ങളില്‍ എതിരാളിയുടെ പട്ടച്ചരട് അറുക്കുന്നതിനായി, കുപ്പിച്ചില്ല് ചേര്‍ത്ത് നിര്‍മിക്കുന്ന കട്ടിയേറിയ നൈലോണ്‍ പട്ടച്ചരടായ മാഞ്ചാ നൂല്‍ ഉപയോഗിച്ചുള്ള പട്ടത്തിന്റെ നിര്‍മാണം, വില്‍പന, പറത്തല്‍ എന്നിവയെല്ലാം നഗരത്തില്‍ നിരോധിച്ചിരുന്നു. പട്ടം കഴുത്തില്‍ കുരുങ്ങി ചിലര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ബ്ലേഡിന്റെ മൂര്‍ച്ചയുണ്ടാവുന്നതിനാല്‍, മനുഷ്യരുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും ശരീരത്തില്‍ ഇത് ആഴത്തിലുള്ള മുറിവുണ്ടാക്കും. 

#kiteaccident #manja #Chennai #safety #childsafety #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia