Encounter | 'ഒളിച്ചിരിക്കുന്നത് 7 ഭീകരര്‍'; കത്വയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചു

 
Encounter between terrorists and security forces in Kathua district of Jammu and Kashmir
Encounter between terrorists and security forces in Kathua district of Jammu and Kashmir

Photo Credit: X/War & Gore

● ഇന്ത്യ - പാക്ക് അതിര്‍ത്തിയായ സന്യാല്‍ ഹിരാനഗര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍. 
● വനമേഖലയിലേക്ക് കടന്ന ഭീകരരെ പിന്തുടരുകയാണെന്ന് സേന.
● ഏറ്റുമുട്ടലില്‍ 7 വയസുളള പെണ്‍കുട്ടിക്ക് പരുക്കേറ്റു. 
● ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരം.

ന്യൂഡെല്‍ഹി: (KVARTHA) ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ജില്ലയിലെ ഇന്ത്യ - പാക്ക് അതിര്‍ത്തിയായ സന്യാല്‍ ഹിരാനഗര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. 

സന്യാല്‍ ഗ്രാമത്തില്‍ സംശയാസ്പദമായ രീതിയില്‍ ആളുകളുടെ നീക്കങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൈന്യവും സുരക്ഷാസേനയും ഇവിടെ തിരച്ചില്‍ ആരംഭിച്ചതെന്നാണ് വിവരം. ഇതിനിടെ ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. 

ഏഴ് ഭീകരരാണ് പ്രദേശത്ത് ഒളിച്ചിരിക്കുന്നതെന്നും വനമേഖലയിലേക്ക് കടന്ന ഭീകരരെ പിന്തുടരുകയാണെന്നും സേന പറഞ്ഞു. പ്രദേശത്ത് വന്‍ ഏറ്റുമുട്ടലാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടല്‍ തുടര്‍ന്നതിനിടെ കൂടുതല്‍ സൈനികരെ മേഖലയിലേക്ക് വിന്യസിച്ചു. 

അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്തുള്ള വനമേഖലയില്‍ പൊലീസും സൈന്യവും സിആര്‍പിഎഫും സംയുക്തമായിട്ടാണ് തെരച്ചില്‍ നടത്തുന്നത്. സംയുക്ത സുരക്ഷാസേനയുടെ നേതൃത്വത്തില്‍ പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. കൂടുതല്‍ സുരക്ഷാസേനയെയും സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതിനിടെ ഏറ്റുമുട്ടലില്‍ ഏഴ് വയസുളള അഞ്ചല്‍കുമാരി എന്ന പെണ്‍കുട്ടിക്ക് പരുക്കേറ്റു. ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രിയില്‍നിന്ന് അറിയിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ വിവരങ്ങൾക്കായി ഷെയർ ചെയ്യുക.

An encounter between terrorists and security forces continues in Kathua district, Jammu and Kashmir. More soldiers have been deployed in the area near the India-Pakistan border.

#KathuaEncounter, #JammuKashmir, #Terrorism, #SecurityForces, #IndiaPakistan, #MilitaryOperation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia