Ruling | യാത്രയ്ക്കിടെ ഡ്രൈവര്‍ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ നടപടി; ഒല 5 ലക്ഷം രൂപ നല്‍കണമെന്ന് കോടതി ഉത്തരവ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● എഎന്‍ഐ ടെക്‌നോളജീസാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
● 2019ലായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.
ബെംഗളൂരു: (KVARTHA) യാത്രയ്ക്കിടെ ഒല ടാക്‌സി (OLA Cabs) ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍ നടപടി. ഒല 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. ഒല വെബ് ടാക്‌സി കമ്പനിയുടെ നഗരത്തിലെ നടത്തിപ്പുകാരായ എഎന്‍ഐ ടെക്‌നോളജീസാണ് (ANI Technologies) നഷ്ടപരിഹാരം നല്‍കേണ്ടത്. സിംഗിള്‍ ജഡ്ജ് ബെഞ്ച് അധ്യക്ഷനായ ജസ്റ്റിസ് എം ജി എസ് കമലാണ് (Justice M G S Kamal) ഉത്തരവിട്ടത്.
2019ലായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ടാക്‌സി യാത്രയ്ക്കിടെ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതായി എഎന്‍ഐ ടെക്‌നോളജീസിന് യുവതി പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവം അന്വേഷിക്കാനോ ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ തയാറാകാത്തതോടെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പരാതിയില്‍ കമ്പനിയുടെ ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി ജില്ലാ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കൂൂടാതെ, ഹര്‍ജിക്കാരന്റെ വ്യവഹാര ചെലവുകള്‍ വഹിക്കാന്‍ ANI ടെക്‌നോളജീസിന് 50,000 രൂപ നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.
#OlaCabs #WomenSafety #KarnatakaHighCourt #India #JusticeForWomen #RideSharing
