Attacks | 'ഹിന്ദു ആഘോഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു'; കുംഭമേളയ്‌ക്കിടെ പുറത്തുവരുന്ന കാര്യങ്ങൾ


● 'ആക്രമണങ്ങൾ ദേശീയ ഐക്യത്തിനും മതേതരത്വത്തിനും ഭീഷണി'
● 'ഭാവിയിൽ സമാനമായ സംഭവങ്ങൾ തടയാൻ ശക്തമായ നടപടികൾ വേണം'
ന്യൂഡൽഹി: (KVARTHA) നൂറ്റാണ്ടുകളായി ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെ പ്രതീകമായി ആഘോഷിക്കപ്പെടുന്ന ഹിന്ദു ഉത്സവങ്ങളും മതപരമായ ചടങ്ങുകളും ചില സാമൂഹിക വിരുദ്ധ ശക്തികളുടെ ലക്ഷ്യമായി മാറുകയാണെന്ന് ഹിന്ദുത്വ സംഘടനകളുടെ ആരോപണം. ഏറ്റവും ഒടുവിലായി ജനുവരി 12-ന് മഹാരാഷ്ട്രയിലെ ജൽഗാവിന് സമീപം വെച്ച് പ്രയാഗ്‌രാജിലെ മഹാകുംഭമേളയിലേക്ക് പോവുകയായിരുന്ന തപ്തി-ഗംഗ എക്സ്പ്രസ്സിലെ തീർഥാടകരെ കല്ലെറിഞ്ഞതായുള്ള സംഭവം ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ഹിന്ദുത്വ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതും ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ അസ്തിത്വത്തെ പ്രതിനിധാനം ചെയ്യുന്നതുമായ മഹാകുംഭമേളയിലേക്ക് പോവുകയായിരുന്ന തീർഥാടകരാണ് ആക്രമണത്തിന് ഇരയായത് എന്നാണ് ആരോപണം. പ്രധാനമന്ത്രിയോടും റെയിൽവേ മന്ത്രിയോടും സംസ്ഥാന അധികാരികളോടും തീർഥാടകരുമായി പോകുന്ന ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
'മഹാകുംഭമേളയിലെ പ്രധാന ചടങ്ങായ രാജകീയ സ്നാനത്തിന് പോവുകയായിരുന്നു ഞങ്ങൾ. പെട്ടെന്ന് ആരോ കല്ലെറിഞ്ഞു. ചില്ലുകൾ തകർന്ന് ഞങ്ങളുടെ ദേഹത്തേക്ക് തെറിച്ചു. ഒരുപക്ഷെ ഞങ്ങൾക്ക് ഗുരുതരമായി പരുക്കേൽക്കുമായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ ഇനി ഉണ്ടാവാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി എടുക്കണം', ഒരു യാത്രക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു. റെയിൽ പാതകൾക്ക് സമീപമുള്ള അനധികൃത കൈയേറ്റങ്ങൾ ഉള്ള പ്രദേശങ്ങളിലാണ് പലപ്പോഴും ആക്രമണങ്ങൾ നടക്കുന്നത് എന്നാണ് ഒൺ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
സംഭവത്തെ 2002-ലെ ഗോധ്ര ട്രെയിൻ ദുന്തവുമായാണ് സംഘടനകൾ താരതമ്യം ചെയ്യുന്നത്. അയോധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന 59 കർസേവകരാണ് അന്ന് മരണപ്പെട്ടത്. രാമനവമി, ഹനുമാൻ ജയന്തി, ദുർഗാ പൂജയുടെ നിമജ്ജന ഘോഷയാത്രകൾക്കിടെ കല്ലേറ്, ഹരിയാനയിലെ നൂഹ് ജില്ലയിൽ ബ്രിജ്മണ്ഡൽ യാത്രയ്ക്കിടെയുണ്ടായ വർഗീയ കലാപം എന്നിങ്ങനെ സമീപകാലത്ത് നടന്ന സംഭവങ്ങൾ ഇതിനോട് ചേർത്ത് വായിക്കണമെന്നാണ് ഹിന്ദുത്വ സഘാടനകൾ പറയുന്നത്. 2024 ഒക്ടോബറിൽ, ഉത്തർപ്രദേശിലെ ബഹ്‌റായിച്ചിൽ, ഹിന്ദു മതപരമായ ഘോഷയാത്രയിൽ പങ്കെടുത്തതിന് 22 വയസുള്ള യുവാവിനെ കൊലപ്പെടുത്തിയെന്നും ആരോപണമുണ്ട്.
ഹിന്ദു ഉത്സവങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് നിരവധി സംസ്ഥാന സർക്കാരുകളെന്നും ഹിന്ദുത്വവാദികൾ പറയുന്നു. 2022-ൽ, പശ്ചിമ ബംഗാൾ ഭരണകൂടം ദുർഗാ വിഗ്രഹങ്ങളുടെ നിമജ്ജനവും മുഹറം ഘോഷയാത്രയും ഒരേസമയം വരുന്നത് ഒഴിവാക്കാൻ നിയന്ത്രിച്ചിരുന്നു. ഇതും ആരോപണമായി അവർ ഉന്നയിക്കുന്നു
റെയിൽ പാതകൾക്ക് സമീപമുള്ള അനധികൃത കൈയേറ്റ പ്രദേശങ്ങൾ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്നും ഇത് ദേശീയ അടിസ്ഥാന സൗകര്യങ്ങൾക്കും സാമുദായിക ഐക്യത്തിനും സുരക്ഷാ ഭീഷണികൾ ഉയർത്തുന്നുവെന്നും ഹിന്ദു സംഘടനകൾ പറയുന്നു. ഭാവിയിലെ സംഭവങ്ങൾ തടയുന്നതിന് ഇത്തരം കൈയേറ്റങ്ങൾക്കെതിരെ അടിയന്തര നിയമനടപടി അനിവാര്യമാണെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
Multiple coaches were attacked.. Passengers are claiming that it was a targeted attack because the train was going to Mahakumbh.. https://t.co/FEMTBkOqL6 pic.twitter.com/Zqe6Mavi7x
— Mr Sinha (@MrSinha_) January 12, 2025
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, ഷെയർ ചെയ്യാനും മറക്കരുത്
Article Summary in English: Hindu festivals and pilgrimages like Kumbh Mela are facing targeted attacks, raising concerns about communal harmony and cultural unity.
#HinduFestivals #KumbhMela #CulturalUnity #IndiaNews #Pilgrimage