Caste Violence | മകന്‍ ഉയര്‍ന്ന ജാതിക്കാരിയെ പ്രണയിച്ചതിന് അമ്മയോട് നടുക്കുന്ന ക്രൂരത; 'വീട്ടുകാരുടെ മുന്നില്‍വെച്ച് വിവസ്ത്രയാക്കി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു'
പ്രതികളെ ഇതുവരെ പിടികൂടിയില്ലെന്ന് യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
ചെന്നൈ: (KVARTHA) മകന്‍ ഉയര്‍ന്ന ജാതിക്കാരിയായ (Upper Caste) പെണ്‍കുട്ടിയെ പ്രണയിച്ചതിന് അമ്മയോട് നടുക്കുന്ന ക്രൂരത. മകളെ പ്രണയിച്ചതിന്റെ പ്രതികാരമായി യുവതിയുടെ വീട്ടുകാര്‍ 50 വയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് (Molestation) പരാതി. തമിഴ്‌നാട്ടിലെ ധര്‍മപുരിയിലാണ് (Dharmapuri) ജാതി വെറിയെ തുടര്‍ന്ന് അതിക്രമം അരങ്ങേറിയത്.
കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത്: സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്നാണ് ക്രൂരത അരങ്ങേറിയത്. പവിത്രയെന്ന പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ കാമുകനായ സുരേന്ദറുടെ അമ്മയെയാണ് പെണ്‍വീട്ടുകാര്‍ ക്രൂരമായി പീഡിപ്പിച്ചത്.
സഹപാഠികളായ സുരേന്ദറും പവിത്രയും ഏറെനാളായി പ്രണയത്തിലായിരുന്നു. കുറച്ചു ദിവസം മുന്‍പ് ഇരുവരെയും കാണാതായി. മകളെ സുരേന്ദര്‍ തട്ടിക്കൊണ്ടുപോയതായി സംശയിച്ച് പവിത്രയുടെ അച്ഛന്‍ ഭൂപതി സുരേന്ദറിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയായിരുന്നു ആക്രമണം നടത്തിയത്.
ഇയാള്‍ സുരേന്ദറുടെ അമ്മയെ വീട്ടുകാരുടെ മുന്നില്‍വെച്ച് വസ്ത്രം വലിച്ചുകീറി വിവസ്ത്രയാക്കിയശേഷം തട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് ബലമായി മദ്യം നല്‍കിയതിന് ശേഷം ബലാല്‍സംഗം ചെയ്തതായി യുവാവിന്റെ പരാതിയില്‍ പറയുന്നു. രാത്രി മുഴുവന്‍ കാട്ടില്‍വെച്ച് പീഡിപ്പിച്ചതായി സ്ത്രീ വെളിപ്പെടുത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുവാവിന്റെ അച്ഛന്റെ പരാതിയില്‍ കേസെടുത്തിട്ടും ഇതുവരെ പ്രതികളെ പിടികൂടിയില്ലെന്ന് യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
#CasteViolence, #MotherAbused, #DharampuriIncident, #Assault, #TamilNaduNews, #DomesticViolence