കൊലപാതകത്തിനു ശേഷം മൃതദേഹം മൈതാനത്തിലെറിഞ്ഞു; ബെംഗളൂരിൽ നൈജീരിയൻ വനിത കൊല്ലപ്പെട്ടു; ദുരൂഹതയെന്ന് പൊലീസ്

 
Foreign woman found murdered in Bengaluru
Foreign woman found murdered in Bengaluru

Photo Credit: Website/Just Dial

● പോസ്റ്റ്‌മോർട്ടത്തിൽ മാരകമായ മുറിവുകളാണ് മരണകാരണം.
● സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു.
● യുവതി കുറച്ചു നാളായി ബാനർഗെട്ടയിൽ താമസിക്കുകയായിരുന്നു.
● ഇതുവരെ യുവതിയെ അന്വേഷിച്ച് ആരും ബന്ധപ്പെട്ടിട്ടില്ല.
● യുവതിയുമായി ബന്ധമുണ്ടായിരുന്ന ഏഴ് പേരെ ചോദ്യം ചെയ്ത് വിട്ടയച്ചു.

ബെംഗ്ളൂറൂ: (KVARTHA) ചിക്കജാലയിൽ വിദേശ വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. നൈജീരിയൻ സ്വദേശിയായ ലൊവേത് (33) ആണ് മരിച്ചത്. ഇത് കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുടെ തലയ്ക്കും കഴുത്തിലും ഗുരുതരമായ മുറിവുകളുണ്ട്. സംഭവത്തിൽ ചിക്കജാല പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിനു ശേഷം മൃതദേഹം മൈതാനത്ത് കൊണ്ടിട്ടതായാണ് പൊലീസ് നൽകുന്ന വിവരം.

ബുധനാഴ്ച രാവിലെ ചിക്കജാലയിലെ റോഡരികിലുള്ള മൈതാനത്താണ് മൃതദേഹം നാട്ടുകാർ ആദ്യം കാണുന്നത്. ഉടൻതന്നെ അവർ ചിക്കജാല പൊലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മാറ്റി. അംബേദ്കർ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിലും തലയ്ക്കുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.

ലഭ്യമായ സാഹചര്യ തെളിവുകൾ അനുസരിച്ച്, മറ്റെവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗ്രൗണ്ടിൽ ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലൊവേതുമായി ബന്ധമുള്ള ആരും ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ല. യുവതിയുടെ ഇന്ത്യയിലേക്കുള്ള വരവിന്റെ ഉദ്ദേശ്യവും വ്യക്തമായിട്ടില്ലെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

ലൊവേതുമായി ബന്ധമുണ്ടായിരുന്ന ഏഴ് പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കുറച്ചു നാളുകളായി ബാനർഗെട്ടയിൽ താമസിക്കുകയായിരുന്നു ലൊവേത്. നിലവിൽ, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ചിക്കജാല പൊലീസ് അറിയിച്ചു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക, കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.

Nigerian woman, Loveth (33), was found murdered in a field in Chikkajala, Bengaluru, with severe head and neck injuries. Police suspect homicide and are investigating after questioning seven individuals. The motive and circumstances remain unclear.

#BengaluruMurder, #NigerianWoman, #HomicideInvestigation, #Chikkajala, #CrimeNews, #PoliceInvestigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia