Molestation | വളാഞ്ചേരിയില്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന 3 പേര്‍ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി യുവതി; 2 പേര്‍ കസ്റ്റഡിയില്‍


ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പൊലീസ്
മൂന്നു ദിവസം മുന്‍പ് രാത്രിയിലാണ് പീഡനം നടന്നത്
മലപ്പുറം: (KVARTHA) വളാഞ്ചേരിയില്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന മൂന്നുപേര്‍ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച് യുവതി. പരാതിയില്‍ പൊലീസ് കേസെടുത്തു. മൂന്നു ദിവസം മുന്‍പ് രാത്രിയിലാണ് പീഡനം നടന്നതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. പത്തനംതിട്ടയില്‍ ജോലി ചെയ്യുന്ന യുവതി ബന്ധുവിന്റെ വീട്ടില്‍ കഴിയുമ്പോഴാണ് ആക്രമണമുണ്ടായതെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തിന് പിന്നാലെ അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളാഞ്ചേരി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചു. രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.