Man Died | അയല്‍വീട്ടില്‍ പുതിയ അലക്ക് യന്ത്രം സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; ഇലക്ട്രീഷന് ദാരുണാന്ത്യം

 


സുല്‍ത്താന്‍ബത്തേരി: (www.kvartha.com) അയല്‍വീട്ടില്‍ പുതിയ അലക്ക് യന്ത്രം (Washing machine) സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഇലക്ട്രീഷന് ദാരുണാന്ത്യം. നമ്പിക്കൊല്ലിക്കടുത്ത കോട്ടൂര്‍ കോളനിയിലെ മാധവന്‍-ഇന്ദിര ദമ്പതികളുടെ മകന്‍ ജിതിന്‍ (31) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

അയല്‍പക്കത്തെ വീട്ടില്‍ കൊണ്ടുവന്ന പുതിയ അലക്ക് യന്ത്രം സ്ഥാപിക്കുന്നതിനിടെ വീട്ടിലെ വയറിങില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വീഴുകയായിരുന്നു. യുവാവ് വീണതോടെ വീട്ടിലുണ്ടായവര്‍ നിലവിളിച്ചു.

Man Died | അയല്‍വീട്ടില്‍ പുതിയ അലക്ക് യന്ത്രം സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; ഇലക്ട്രീഷന് ദാരുണാന്ത്യം

ഓടിയെത്തിയ പരിസരവാസികള്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍: ജയേഷ്, ജിനീഷ് എന്നിവരാണ് മരിച്ച ജിതിന്റെ സഹോദരങ്ങള്‍.

You Might Also Like:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia