Accident | ട്രെയിന്‍ കയറുന്നതിനിടെ കാല്‍ വഴുതിവീണു; പിതാവിനും മകനും ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്‌ളുറു: (www.kvartha.com) ട്രെയിനില്‍ കയറുന്നതിനിടെ കാല്‍ വഴുതിവീണ് പിതാവിനും മകനും ദാരുണാന്ത്യം. ബംഗളൂരു സ്വദേശി മോഹന്‍ പ്രസാദ് (70), മകനും ഭദ്രാവതിയില്‍ താമസക്കാരനുമായ അമര്‍നാഥ് (30) എന്നിവരാണ് മരിച്ചത്. ഭദ്രാവതിയില്‍ കഴിഞ്ഞ ദിവസം രാത്രി തലഗുപ്പ-ബെംഗ്‌ളുറു-മൈസൂരു ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെയാണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അമര്‍നാഥിനെ കാണാന്‍ എത്തിയതായിരുന്നു മോഹന്‍ പ്രസാദ്. ഇരുവരും ബെംഗ്‌ളുറിലേക്ക് ട്രെയിന്‍ കയറുന്നതിനിടെയാണ് അപകടം. സ്റ്റേഷനിലെത്തിയപ്പോള്‍ ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു. ഇതിനിടെ അമര്‍നാഥ് കയറാന്‍ ശ്രമം നടത്തിയതോടെ കാല്‍തെന്നി പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ പെടുകയായിരുന്നു.
മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവും അപകടത്തില്‍പെട്ടു. ഗുരുതര പരിക്കേറ്റ അമര്‍നാഥ് സംഭവസ്ഥലത്തുവെച്ച് മരിച്ചു. മോഹന്‍ പ്രസാദിനെ ആദ്യം ഭദ്രാവതി താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവരുന്നതിനിടെ മരണത്തിന് കീഴടങ്ങി.
You Might Also Like:

