Arrest | അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തിയതായി പരാതി; 32 കാരനായ വ്‌ലോഗര്‍ അറസ്റ്റില്‍

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാനും ശ്രമം.
● 2022 ല്‍ നിലമ്പൂരില്‍ സ്ത്രീ പീഡനത്തിനും കേസ്.
● 2017 ല്‍ അതിരപ്പിള്ളിയില്‍ വിസ തട്ടിപ്പുമായി ബന്ധപ്പെട്ടും കേസ്.
ചാലക്കുടി: (KVARTHA) അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ 32 കാരനായ വ്‌ലോഗറെ അറസ്റ്റ് ചെയ്തു. വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് പരിധിയിലെ ബിനീഷ് ബെന്നി (Bineesh Benny-32) ആണ് പിടിയിലായത്.
വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് വെള്ളിക്കുളങ്ങര പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും ഇയാള്‍ ശ്രമം നടത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഞ്ച് മാസം മുന്‍പ് പ്രതിയുടെ വീട്ടില്‍ കളിക്കാന്‍ എത്തിയ കുഞ്ഞിനെ എടുക്കാന്‍ വന്ന യുവതിയെ മുറിക്കുള്ളില്‍ അടച്ചിട്ട് പീഡിപ്പിക്കുകയും വീഡിയോ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ശ്രമിച്ചതോടെ, യുവതി ഭര്‍ത്താവിനെ വിവരം അറിയിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിവരം അറിഞ്ഞ ബിനീഷ് സ്ഥലത്തുനിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചാലക്കുടി മജിസ്‌ട്രേട്ട് അവധിയില്‍ ആയിരുന്നതിനാല്‍ കൊടുങ്ങല്ലൂരില്‍ ഹാജരാക്കുന്നതിന് കൊണ്ടുപോയ പ്രതി ഇടയ്ക്ക് വച്ച് പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
2022 ല്‍ നിലമ്പൂരില്‍ സ്ത്രീ പീഡനത്തിനും 2017 ല്‍ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലും ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.
#VloggerArrest #Assault #Kerala #Crime #Justice #WomenSafety