വികസനത്തിന്റെ പുതിയ നാഴികക്കല്ല്: വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഏറെ അഭിമാനകരമായ നിമിഷമെന്ന് മുഖ്യമന്ത്രി

 
 Vizhinjam International Seaport Dedicated to Nation by Prime Minister Narendra Modi

Photo Credit: Screenshot from an X Video by Narendra Modi

ADVERTISEMENT

● ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി വിഴിഞ്ഞത്ത് എത്തിയത്.
● മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു.
● കേരളത്തിന്റെ ദീർഘകാല സ്വപ്നമാണ് സാക്ഷാത്കരിച്ചത്.
● പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ.
● ഗവർണർ, കേന്ദ്രമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ പങ്കെടുത്തു.
● ഗൗതം അദാനി അടക്കമുള്ള പ്രമുഖർ പങ്കെടുത്തു.

തിരുവനന്തപുരം: (KVARTHA) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. 'എല്ലാവര്‍ക്കും എന്റെ നമസ്‌കാരം. ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്' എന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍. വാസവന്‍ സ്വാഗതം പറഞ്ഞു.

Aster_MIMS

കേരളത്തിന്റെ ദീര്‍ഘകാല സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഇത് ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകത്തിലെ ശ്രദ്ധേയമായ തുറമുഖങ്ങളില്‍ ഒന്നായി വിഴിഞ്ഞം മാറും. പദ്ധതിയുമായി സഹകരിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഒന്നാം പിണറായി സര്‍ക്കാരിന്റെയും രണ്ടാം പിണറായി സര്‍ക്കാരിന്റെയും ഇച്ഛാശക്തിയാണ് തുറമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ കാരണമെന്ന് മന്ത്രി വി.എന്‍. വാസവന്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ വ്യക്തമാക്കി. 'നമ്മുടെ നാട്ടില്‍ ഒന്നും നടക്കില്ല എന്ന് പറഞ്ഞിരുന്നിടത്ത്, എല്ലാം സാധ്യമാക്കും എന്ന വാക്ക് അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയും ഇടതുപക്ഷ സര്‍ക്കാരും ഈ പദ്ധതിയില്‍ പങ്കുവഹിച്ചത്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സംസ്ഥാന മന്ത്രിമാരായ വി.എന്‍. വാസവന്‍, സജി ചെറിയാന്‍, ജി.ആര്‍. അനില്‍, ഗൗതം അദാനി, കരണ്‍ അദാനി തുടങ്ങിയ നിരവധി പ്രമുഖ വ്യക്തികളും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തലേദിവസം രാത്രി തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ 10.30ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് അദ്ദേഹം വിഴിഞ്ഞത്ത് എത്തിയത്.

വിഴിഞ്ഞം തുറമുഖത്തിന്റെ സമർപ്പണത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. ഷെയർ ചെയ്യുക. 

Prime Minister Narendra Modi dedicated the Vizhinjam International Seaport to the nation. Chief Minister Pinarayi Vijayan highlighted it as a long-awaited dream come true for Kerala.

#VizhinjamPort, #NarendraModi, #KeralaDevelopment, #InternationalSeaport, #PinarayiVijayan, #PortInauguration

News Categories: Regional, News, National, Development

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia