Reunion | 13 കാരിയെ തേടിയുള്ള തിരച്ചിലിനിടയില്‍ തൃശൂരില്‍ ട്രെയിനില്‍ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി
തൃശൂര്‍: (KVARTHA) തിരുവനന്തപുരം കഴക്കൂട്ടത്തു (Kazhakkoottam) നിന്നും കാണാതായ 13 കാരിയെ തേടിയുള്ള തിരച്ചിലിനിടയില്‍ തൃശൂരില്‍ (Thrissur) ട്രെയിനില്‍ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി. തമിഴ്‌നാട് തിരുപ്പൂരില്‍ (Tamil Nadu, Tirupur) നിന്നും കാണാതായ 14 കാരിയാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു ട്രെയിനിന്റെ ടോയ്ലറ്റില്‍ നിന്നും കണ്ടെത്തിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് (Childline Workers) കൈമാറിയ കുട്ടിയെ ബന്ധുക്കള്‍ ഏറ്റുവാങ്ങി.
സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ടാറ്റാനഗര്‍ എക്സ്പ്രസിലെ ടോയ്ലറ്റില്‍നിന്നാണ് 14 കാരിയെ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഈ കുട്ടി തിരുപ്പൂരില്‍നിന്ന് കാണാതായ കുട്ടിയാണെന്ന് മനസിലായത്. ചൊവ്വാഴ്ച അര്‍ധരാത്രി പന്ത്രണ്ടേകാലോടെയാണ് ട്രെയിനില്‍നിന്ന് കൂട്ടിയെ കണ്ടെത്തിയത്. 14 കാരിയുടെ ബന്ധുക്കള്‍ ഇന്നലെ രാവിലെ തൃശൂരിലെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ ഇവര്‍ക്കൊപ്പം പറഞ്ഞയച്ചു.
അതേസമയം, കഴക്കൂട്ടത്തു നിന്നും കാണാതായ പെണ്‍കുട്ടിയെ 37 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി. 13 വയസുകാരിയെ തിരികെ കൊണ്ടുവരാനായി കഴക്കൂട്ടം വനിത എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലര്‍ച്ചെ നാലുമണിയോടെ വിശാഖപട്ടണത്തേക്ക് പുറപ്പെട്ടു. ട്രെയില്‍ വഴിയാണ് യാത്ര.
ഇന്ന് (22.08.2024) രാത്രിയോടുകൂടിയായിരിക്കും പൊലീസ് സംഘം വിശാഖപട്ടണത്തെത്തുക. അതിനാല്‍ നാളെ മാത്രമേ ചൈല്‍ഡ് ലൈനില്‍ നിന്ന് കുട്ടിയെ ഏറ്റെടുക്കുന്നത് അടക്കമുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. നാളെ വൈകിട്ടോടെ കുട്ടിയെ തിരുവനന്തപുരത്ത് എത്തിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
വിശാഖപട്ടണത്തെത്തി വൈദ്യപരിശോധനക്ക് ശേഷം കുട്ടിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിച്ച് ഇവിടുത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കുട്ടിയുടെ ഹാജരാക്കി മൊഴികള്‍ രേഖപ്പെടുത്തിയതിനുശേഷം പൊലീസ് വഴി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും പൊലീസ് അറിയിച്ചു.
#missingchildren #childsafety #keralanews #indiane