ശബരിമല തന്ത്രി പെണ്‍വാണിഭം: ബെച്ചു ഉള്‍പ്പെടെ മുഴുവന്‍പേരും കുറ്റക്കാര്‍
Aug 7, 2012, 15:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
![]() |
| Bechu Rahman |
ശബരിമല തന്ത്രിയായിരുന്ന കണ്ഠര് മോഹനരെ ബ്ലാക്ക് മെയില്‍ ചെയ്ത് പണവും സ്വര്‍ണവും തട്ടിയ കേസിലാണ് സുപ്രധാന ശിക്ഷ പുറപ്പെടുവിക്കാനിരിക്കുന്നത്. കേസില്‍ 11 പ്രതികളാണ് ഉള്ളത്.
വനിതാ ഗുണ്ടയും പെണ്‍വാണിഭ റാണിയുമായ ശോഭാ ജോണ്‍, ബിജില്‍, അനില്‍കുമാര്‍ എന്ന കേപ്പ് അനി, ബെച്ചുറഹ്മാന്‍, കാസര്‍കോട് മധൂര്‍ പുളിക്കൂര്‍ സ്വദേശികളായ ആസിഫ്, സഹദ്, ചെറുവത്തൂര്‍ കാടങ്കോട്ടെ അബ്ദുല്‍ സത്താര്‍, മജീദ്, ഷെരീഫ്, ബിജി പീറ്റര്‍, ചെറുവത്തൂരിലെ അസീസ് എന്നിവരാണ് കേസിലെ പ്രതികള്‍.
![]() |
| Shobha John |
അസി. സെഷന്‍സ് ജഡ്ജി പി.ഇ. ഹരിഗോവിന്ദനാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. മണിലാല്‍ ഹാജരായി. 2006 ജൂലൈ 23-ാം തീയ്യതിയാണ് കോളിളക്കം സൃഷ്ടിച്ച ശബരിമല തന്ത്രി പെണ്‍വാണിഭകേസ് ഉടലെടുത്തത്. എറണാകുളത്തെ ലിങ്ക് ലക്ഷ്മണ് ഫഌറ്റിലായിരുന്നു സംഭവം.
പ്രതികളെ എറണാകുളം ജില്ലാ ജയിലിലേക്ക് അയച്ചു. ബുധനാഴ്ച രാവിലെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
Key words: Sabarimala thanthri case, Shobha John, Bechu Rahman, Ernakulam, Kerala, Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


