തന്ത്രി കേ­സ് വി­ധി­ക്കു­മു­മ്പ് ആ­റാം­പ്ര­തി സൗ­ദി­യി­ലേ­ക്ക് കട­ന്നു

 


ADVERTISEMENT

തന്ത്രി കേ­സ് വി­ധി­ക്കു­മു­മ്പ് ആ­റാം­പ്ര­തി സൗ­ദി­യി­ലേ­ക്ക് കട­ന്നു
Kandararu Mohanaru
കാസര്‍­കോട്: പ്ര­മാ­ദമാ­യ ശ­ബ­രി­മ­ലതന്ത്രി പെണ്‍­വാ­ണി­ഭ­ക്കേ­സില്‍ കോട­തി ചൊ­വ്വാഴ്­ച വി­ധി­പ­റ­യാ­നി­രി­ക്കെ കേ­സിലെ ആ­റാം­പ്ര­തി സൗ­ദി­യി­ലേ­ക്ക് ക­ടന്നു. മ­ധൂര്‍ പു­ളി­ക്കൂര്‍ പള്ള­ത്തെ അ­ബ്ദുള്‍ സ­ഹ­ദ് (30) ആ­ണ് സൗ­ദി­യി­ലേ­ക്ക് ക­ട­ന്നത്. ഇന്ന­ലെ രാ­വി­ലെ വീ­ട് വി­ട്ട­യു­വാ­വ് സൗ­ദി­അ­റേ­ബ്യ­യി­ലേ­ക്ക് എ­ത്തി­യ­താ­യി ബ­ന്ധു­ക്കള്‍ക്കും സു­ഹൃ­ത്തു­കള്‍ക്കും വിവ­രം കി­ട്ടി.

എ­റ­ണാ­കു­ളം അ­ഡീ. സെ­ഷന്‍­സ് കോ­ട­തി (2) യാ­ണ് ചൊ­വ്വാഴ്­ച രാ­വി­ലെ കേ­ര­ള­ത്തി­ന­കത്തും പു­റ­ത്തും കോ­ളിള­ക്കം സൃ­ഷ്ടി­ച്ച­കേ­സില്‍ വി­ധി­പ­റ­യാ­നി­രി­ക്കു­ന്നത്. വി­ധി­കേള്‍­ക്കാനും അ­റി­യാനും പ്ര­തി­കളും ബ­ന്ധു­ക്കളും അ­ഭി­ഭാ­ഷ­ക­രും കൊ­ച്ചി­യി­ലെ­ത്തി­യി­ട്ടു­ണ്ട്.

കേ­സി­ലെ ഒ­ന്നാം­പ്ര­തി പെണ്‍­വാ­ണി­ഭ­റാ­ണി ശോ­ഭ­ജോ­ണി­നെ പോ­ലീ­സ് ജ­യി­ലില്‍ നി­ന്ന് കോ­ട­തി­യി­ലെ­ത്തി­ക്കും. മ­ധൂര്‍ പെണ്‍­കു­ട്ടി­യെ പീ­ഡി­പ്പി­ച്ച വ­രാപ്പു­ഴ പെണ്‍­വാ­ണി­ഭ­കേ­സി­ല­ക­പ്പെ­ട്ട് ശോ­ഭ ഒ­രു­വര്‍­ഷ­ത്തോ­ള­മാ­യി ജ­യി­ലി­ലാണ്. ശോ­ഭ­ക്കൊ­പ്പം പി­ടി­കൂടി­യ ബെ­ച്ചു റ­ഹ്­മാന്‍ കേ­സില്‍ ജ്യാ­മ്യം­നേ­ടി പു­റ­ത്താ­ണു­ള്ളത്. അ­സി. സെ­ഷന്‍­സ് ജ­ഡ്­ജ് പി.ഇ. ഹരി­ഗോവി­ന്ദ­നാ­ണ് വി­ധി­ പ്ര­ഖ്യാ­പി­ക്കു­ന്നത്. പ്രോ­സി­ക്യൂ­ഷ­നു­വേ­ണ്ടി അഡ്വ. മ­ണി­ലാ­ലാ­ണ് ഹാ­ജ­രാ­യ­ത്.

- കെ.എസ്. ഗോ­പാ­ല­കൃ­ഷ്ണന്‍

Keywords: Sabarimala Tantri Case, Abdul Sahad,  Shobha John, Bechu Rahman, Saudi Arabia, Ernakulam, Kerala

Related News:
ശബരിമലതന്ത്രി പെണ്‍വാണിഭക്കേസ്; 31ന് വിധി പറയും
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Delta
Desk Delta

154168 Articles

Tags

Share this story

wellfitindia