Follow KVARTHA on Google news Follow Us!
ad

ശബരിമലതന്ത്രി പെണ്‍വാണിഭക്കേസ്; 31ന് വിധി പറയും

എറണാകുളം: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ശബരിമല തന്ത്രി പെണ്‍വാണിഭക്കേസില്‍ ജുലൈ 31ന് എറണാകുളം Sabarimala thandri case, Sobha John, Bechu Rahman, Kandararu Mohanaru, Ernakulam, Kerala
Kandararu Mohanaru
Shobha John
കൊച്ചി: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ശബരിമല തന്ത്രി പെണ്‍വാണിഭക്കേസില്‍ ജുലൈ 31ന് എറണാകുളം അസി. സെഷന്‍സ്(രണ്ട്) കോടതി വിധി പറയും. ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരരെ വിവസ്ത്രനാക്കി യുവതികള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്തും അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങളും 24,000 രൂപയും കവര്‍ച്ച ചെയ്ത കേസിലാണ് ചൊവ്വാഴ്ച വിധി പറയുന്നത്. 

2006 ജുലൈ 23ന് എറണാകുളത്തെ ലിങ്ക് ലക്ഷ്മണ്‍ ഫ്ളാറ്റിലാണ് ശബരിമല മുന്‍ തന്ത്രിയെ ബ്ളാക്ക്മെയില്‍ ചെയ്തത്. സംസ്ഥാനത്തെ ആദ്യ വനിതാ ഗുണ്ടയും പെണ്‍വാണിഭ റാണിയുമായ ശോഭാ ജോണ്‍(44), കാസര്‍കോട് സ്വദേശിയായ സിനിമാ പ്രവര്‍ത്തകന്‍ ബച്ചു റഹ്മാന്‍(54) ഉള്‍പ്പെടെ 11 പേരാണ് കേസിലെ പ്രതികള്‍.

Bechu Rahman
ശോഭാ ജോണ്‍ ഒന്നാം പ്രതിയും ബച്ചു റഹ്മാന്‍ നാലാം പ്രതിയുമാണ്. ബിജില്‍, ശോഭയുടെ ഡ്രൈവര്‍ അനില്‍ കുമാര്‍ എന്ന കേപ്പ് അനി, കാസര്‍കോട് മധൂര്‍ പുളിക്കൂര്‍ സ്വദേശികളായ ആസിഫ്, സഹദ്, ഷെരീഫ്, മജീദ്, ചെറുവത്തൂര്‍ കാടങ്കോട്ടെ അബ്ദുല്‍ സത്താര്‍, അസീസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവരില്‍ പുളിക്കൂറിലെ ആസിഫ് ഒളിവിലാണ്. കേസിലെ 51 സാക്ഷികളെ വിസ്തരിച്ചു. ശോഭാ ജോണ്‍ വരാപ്പുഴ പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ട് ഇപ്പോള്‍ ജയിലിലാണ്. ബച്ചു റഹ്മാനും, കാടങ്കോട്ടെ അബ്ദുല്‍ സത്താറും ഈ കേസില്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.

Keywords: Sabarimala thanri case, Shobha John, Bechu Rahman, Kandararu Mohanaru, Ernakulam, Kerala

Post a Comment