Honor | ധീര ജവാന് ഔദ്യോഗിക ബഹുമതികളോടെ വിട; 56 വര്‍ഷം മുന്‍പ് ലഡാക്കിലെ വിമാനാപകടത്തില്‍ മരിച്ച മലയാളി സൈനികന്റെ മൃതദേഹം സംസ്‌കരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● രാഹുല്‍ ഗാന്ധിയുടെ അനുശോചന സന്ദേശവും ചടങ്ങില്‍ വായിച്ചു.
● വീണ ജോര്‍ജ്ജ് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
പത്തനംതിട്ട: (KVARTHA) 56 വര്‍ഷം മുന്‍പ് ലേ ലഡാക്കില്‍ വിമാനാപകടത്തില്‍ മരിച്ച ധീര ജവാന് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി. മലയാളി സൈനികന്‍ തോമസ് ചെറിയാന്റെ (Thomas Cheriyan) സംസ്‌കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ നടന്നു.
രാഹുല്‍ ഗാന്ധിയുടെ അനുശോചന സന്ദേശവും ചടങ്ങില്‍ വായിച്ചു. പള്ളിയിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സൈന്യം ബഹുമതികള്‍ അര്‍പ്പിച്ചു. സര്‍ക്കാരിനായി മന്ത്രി വീണ ജോര്‍ജ്ജ് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
പാങ്ങോട് സൈനിക ക്യാമ്പിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വ്യോമസേന വിമാനത്തില്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബന്ധുക്കളും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് പാങ്ങോട് സൈനിക കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
ഇവിടെനിന്ന് രാവിലെ 10.30ഓടെ സൈനിക അകമ്പടിയോടെയാണ് പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചത്. ഇവിടെ പൊതുദര്‍ശനത്തിനും വീട്ടിലെ ചടങ്ങുകള്‍ക്കും ശേഷം വിലാപയാത്രയായി ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്സ് പള്ളിയിലെത്തിച്ച് ഇവിടെയും പൊതുദര്‍ശനത്തിന് അവസരമൊരുക്കിയതിന് ശേഷമാണ് സംസ്‌കാരം നടന്നത്.
1965 ലാണ് തോമസ് ചെറിയാന്‍ സേനയില്‍ ചേര്‍ന്നത്. ചണ്ഡീഗഢില്‍ നിന്ന് ലേ ലഡാക്കിലേക്ക് സൈനികരുമായി പോയ വിമാനം 1968 ഫെബ്രുവരി ഏഴിനാണ് അപകടത്തില്‍പ്പെട്ട് മഞ്ഞുമലയില്‍ കാണാതായത്. തിരച്ചില്‍ നടക്കുന്നതിനിടെ ഇക്കഴിഞ്ഞ തിങ്കളാഴ്ച പകല്‍ 3.30ഓടെയാണ് മഞ്ഞുമലകള്‍ക്കടിയില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുന്നത്.
ആര്‍മിയില്‍ ക്രാഫ്റ്റ്സ്മാനായ തോമസ് ചെറിയാന് 22 വയസുള്ളപ്പോഴാണ് സംഭവം നടക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന 103 പേരില്‍ 96 പേരും പട്ടാളക്കാരായിരുന്നു. അപകടത്തില്‍ കാണാതായ മറ്റു സൈനികര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുന്നുണ്ട്.
#IndianArmy #Ladakh #PlaneCrash #Tribute #MilitaryHonors #Kerala #ThomasCheriyan #ArmedForces #Sacrifice #India
