SWISS-TOWER 24/07/2023

Case | നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നടന്‍ സിദ്ദീഖ് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചു

 
Siddique to Face Interrogation in Molestation Case
Siddique to Face Interrogation in Molestation Case

Photo Credit: Screenshot from a Instagram Video by Sidhique

ADVERTISEMENT

● ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തിന് ആശയക്കുഴപ്പമെന്ന് സൂചന.
● അടുത്തയാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. 

കൊച്ചി: (KVARTHA) യുവനടിയെ ബലാത്സംഗം (Molestation) ചെയ്‌തെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നടന്‍ സിദ്ദീഖ് (Sidhique). ഇ-മെയില്‍ വഴിയാണ് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. നടന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഈ മാസം 22ന് സുപ്രീംകോടതി വിശദ വാദം കേള്‍ക്കാനിരിക്കെയാണ് ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് നടന്‍ രംഗത്തെത്തിയത്. നേരത്തെ സുപ്രീം കോടതി സിദ്ദീഖിന് താല്‍ക്കാലിക മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. 

Aster mims 04/11/2022

സിദ്ദീഖിനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നേരത്തെ അന്വേഷണ സംഘം യോഗം ചേര്‍ന്നിരുന്നു. അന്തിമ വിധി വരുന്നതിന് മുന്‍പ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണോ അതോ വിധി വന്ന ശേഷം ചോദ്യം ചെയ്താല്‍ മതിയോ എന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് ആശയക്കുഴപ്പമുണ്ടെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. 

സിദ്ദീഖിനെ അടുത്തയാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. താരത്തിനെ ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘത്തിനും നടനും ഒരുപോലെ പ്രധാനമാണ്. സുപ്രീം കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ഇരുകൂട്ടരും എന്ത് നിലപാട് സ്വീകരിക്കുന്നുവെന്നത് ചോദ്യം ചെയ്യലിന്റെ കൂടി അടിസ്ഥാനത്തിലാവും. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ തന്റെ ചോദ്യം ചെയ്യലടക്കം പൂര്‍ത്തിയായതായി താരത്തിന് അറിയിക്കാം. 

തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ വച്ച് സിദ്ദീഖ് പീഡിപ്പിച്ചുവെന്നാരോപിച്ചാണ് നടി പരാതി നല്‍കിയത്. തുടര്‍ന്ന് സിദ്ദീഖിനെതിരെ ബലാത്സംഗ കുറ്റവും ഭീഷണിപ്പെടുത്തലും അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു.

#Siddique #MolestationCase #Kerala #Actor #Investigation #SupremeCourt #Bollywood

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia