മോഡിയുടെ രാഷ്ട്രീയത്തോട് യോജിപ്പില്ല; കൂടിക്കാഴ്ച തെറ്റായിപ്പോയി: മന്ത്രി ഷിബു
Apr 20, 2013, 13:00 IST
ADVERTISEMENT
തിരുവനന്തപുരം: നരേന്ദ്രമോഡിയുമായുള്ള കൂടിക്കാഴ്ച തെറ്റായിപ്പോയെന്നു തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. മോഡിയുടെ രാഷ്ട്രീയത്തോടും വികസനത്തോടും യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു. കൂടിക്കാഴ്ച വന്‍ വിവാദത്തിന് വഴിവെച്ചതോടെയാണ് സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി രംഗത്തുവന്നത്.
മുഖ്യമന്ത്രിയുടേയോ യു.ഡി.എഫിന്റെയോ അറിവോടെയല്ല കൂടിക്കാഴ്ചയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് തൊഴില്‍മന്ത്രിയുമായും താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ചയെന്നും കേരളത്തിലെ ഐ.ടി.ഐകളുടെ വികസനവും, വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങുന്നതുമാണ് ചര്‍ച്ച ചെയ്തതെന്നുമാണ് നേരത്തെ മന്ത്രി പ്രതികരിച്ചത്. കൂടിക്കാഴ്ചയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍തന്നെ രംഗത്തെത്തിയതോടെയാണ് മന്ത്രി നിലപാട് മാറ്റിയത്.
കഴിഞ്ഞയാഴ്ച 10 ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിന് പോയപ്പോഴാണ് മന്ത്രി മോഡിയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയത്.
Related News:
ഷിബു ബേബി ജോണ്‍-നരേന്ദ്ര മോഡി കൂടിക്കാഴ്ച വിവാദത്തില്‍
Keywords : Thiruvananthapuram, Shibu Baby John, Meet, Narendra Modi, Controversy, Kerala, Kvartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.