ഷിബു ബേബി ജോണ്‍-നരേന്ദ്ര മോഡി കൂടിക്കാഴ്ച വിവാദത്തില്‍

 


ADVERTISEMENT

തിരുവനന്തപുരം: തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ - ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി കൂടിക്കാഴ്ച വിവാദമാകുന്നു. വ്യാഴാഴ്ച നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിങ് യോഗത്തില്‍ പങ്കെടുക്കാന്‍ ഗുജറാത്തിലെത്തിയപ്പോഴാണ് ഷിബു ബേബി ജോണ്‍, മോഡിയുടെ അഹ്മദാബാദിലെ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത്. ഒപ്പം ഗുജറാത്ത് തൊഴില്‍ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ച വിവാദത്തിന് വഴിവെച്ചതോടെ വിശദീകരണവുമായി ഷിബു ബേബി ജോണ്‍ രംഗത്തെത്തി. കേരളത്തിലെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ചയെന്നും കേരളത്തിലെ ഐ.ടി.ഐകളുടെ വികസനവും, വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങുന്നതുമാണ് ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൂടിക്കാഴ്ചയെ കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശിച്ചു.

ഷിബു ബേബി ജോണ്‍-നരേന്ദ്ര മോഡി കൂടിക്കാഴ്ച വിവാദത്തില്‍

ഗുജറാത്തില്‍ നിന്ന് കേരളത്തിന് ഒന്നും മാതൃകയാക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. ഗുജറാത്ത് മോഡല്‍ വികസനം കേരളത്തിന് വേണ്ടെന്ന് കേന്ദ്രസഹമന്ത്രി കെ.സി. വേണു ഗോപാല്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയേയോ, മന്ത്രിസഭയേയോ അറിയിക്കാതെ നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയത് മുന്നണിമര്യാദയ്ക്ക് നിരക്കുന്നതല്ലെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് വിമര്‍ശിച്ചു.

Keywords : Thiruvananthapuram, Minister, Shibu Baby John, Narendra Modi, Meeting, Controversy, Kerala, Kvartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia