Tribute | സന്ദീപ് ഉണ്ണികൃഷ്ണന്റെ വീര മൃത്യുവിന് 16 വർഷം; രാജ്യത്തിനായി പോരാടിയ അമരൻ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഓപ്പറേഷന്‍ ടൊര്‍ണാഡോയിലാണ് വീരമൃത്യു വരിച്ചത്.
● ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ ഉണ്ണിക്കൃഷ്ണന്റെയും ധനലക്ഷ്മിയുടെയും മകന്‍.
● മരണാനന്തര ബഹുമതിയായി അശോകചക്ര നല്‍കി ആദരിച്ചു.
(KVARTHA) സന്ദീപ് ഉണ്ണികൃഷ്ണനെപ്പോലുള്ള സൈനികർ ജീവത്യാഗം ചെയ്തതിനാലാണ് നമ്മുടെ രാജ്യം ഇന്നും മഹത്തായ റിപ്പബ്ലിക്കായി നിലനിൽക്കുന്നത്. അവർ നെഞ്ചോട് ചേർത്തുപിടിച്ച മൂവർണക്കൊടി ജീവത്യാഗത്തിൻ്റെ കൂടി പ്രതീകമാണ്. രാജ്യത്തിനകത്തും പുറത്തും തീവ്രവാദ ശക്തികൾ ചൈനയുടെയും പാക്കിസ്ഥാൻ്റെയും പിൻതുണയോടെ ഇന്നും ഭാരതത്തിനെതിരെ അപ്രഖ്യാപിത യുദ്ധം നടത്തിവരികയാണ്.

ഇതിനിടെയാണ് സ്വന്തം രാജ്യത്തിന് വേണ്ടി വെടിയുണ്ടകൾ ഏറ്റുവാങ്ങാൻ വിരിമാറു കാട്ടിക്കൊടുത്ത സന്ദീപ് ഉണ്ണികൃഷ്ണന്റെ ധീര സ്മരണകൾ കടന്നു വരുന്നത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ സ്വദേശിയും ആർമിയിൽ മേജറായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണൻ. ദേശീയ സുരക്ഷാസേനയിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് തന്റെ 31-ാം വയസിൽ രാജ്യത്തിനായി വീരമൃത്യു വരിച്ചത്. .
2008 നവംബറിൽ മുംബൈയിൽ താജ് ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന പാക്കിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിനിടയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടനായി സൈന്യം നടത്തിയ ഓപ്പറേഷൻ ടൊർണാഡോയിലാണ് മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചത്. ഐഎസ്ആർഒ ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണന്റെയും ധനലക്ഷ്മിയുടെയും മകനായിരുന്നു സന്ദീപ്.
1995-ൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. പഠനത്തിനുശേഷം 1999-ൽ ഇന്ത്യൻ കരസേനയുടെ ബിഹാർ റെജിമെൻറിൽ ചേർന്നു. 2007 ജനുവരി മുതൽ ദേശീയ സുരക്ഷാസേനയിൽ ഡെപ്യൂട്ടേഷനിൽ പ്രവേശിച്ചു. 2008-ൽ ഭീകരവാദികൾ മുംബൈ ആക്രമിച്ചപ്പോൾ ബന്ദികളാക്കിയവരെ രക്ഷിക്കാൻ നിയോഗിച്ച ദേശീയ സുരക്ഷാസേനയിൽ അംഗമായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണൻ.
തീവ്രവാദികൾ നിലയുറപ്പിച്ച താജ് ഹോട്ടലിലേക്ക് കമാൻഡോകൾ നടത്തിയ പ്രത്യാക്രമണം ഏറ്റമുട്ടലിൽ പരിക്കേറ്റ ഒരു കമാൻഡോയെ അവിടെനിന്ന് മാറ്റിയശേഷം തീവ്രവാദികൾക്കുനേരെ കുതിച്ച സന്ദീപ് പിൻഭാഗത്ത് വെടിയേറ്റു വീണു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
നവംബർ 29-ന് ബാംഗ്ലൂരിലെ വസതിയിലെത്തിച്ച സന്ദീപിന്റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്കരിച്ചത്.ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്തതിനെ മാനിച്ച് ഭാരത സർക്കാർ സന്ദീപ് ഉണ്ണിക്കൃഷ്ണന് മരണാനന്തര ബഹുമതിയായി അശോകചക്ര നൽകി ആദരിച്ചു. രാജ്യത്തിനായി പോരാടുന്ന ഓരോ സൈനികനും ആവേശമാണ് സന്ദീപ് ഉണ്ണികൃഷ്ണനെന്ന ധീരയോദ്ധാവിൻ്റെ സ്മരണകൾ.
#SandeepUnnikrishnan, #IndianArmy, #martyr, #MumbaiAttacks, #bravery, #sacrifice