Appearance | എഡിഎം ജീവനൊടുക്കിയ കേസില്‍ പി പി ദിവ്യ സ്റ്റേഷനില്‍ ഹാജരായി; മാധ്യമങ്ങളോട് പ്രതികരിക്കാതെ മടക്കം

 
PP Divya appears at police station in connection with Naveen Babu's death

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഉദ്യോഗസ്ഥന് മുന്‍പില്‍ ഒപ്പിട്ടു. 
● ദിവ്യയോടൊപ്പം അഭിഭാഷകനുമുണ്ടായിരുന്നു. 
● കോടതി ജാമ്യ വ്യവസ്ഥയുടെ ഭാഗം.

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ എഡിഎം നവീന്‍ ബാബു (Naveen Babu) ജീവനൊടുക്കിയ കേസില്‍ ഒന്നാം പ്രതിയായ മുന്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ (PP Divya) രാവിലെ 10ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഒപ്പിട്ടു. ദിവ്യയോടൊപ്പം അഭിഭാഷകനുമുണ്ടായിരുന്നു.

Aster mims 04/11/2022

കോടതി ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് എല്ലാ ആഴ്ചയുടെയും ആദ്യ ദിനത്തില്‍ ദിവ്യ ഒപ്പിടാനെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ടൗണ്‍ എസ്എച്ഒ ശ്രീജിത്ത് കൊടേരിയുടെ മുന്‍പിലാണ് ദിവ്യ ഒപ്പിട്ടത്. സ്റ്റേഷന് മുന്‍പില്‍ മാധ്യമപ്രവര്‍ത്തകര്‍ തടിച്ച് കൂടിയിരുന്നുവെങ്കിലും ദിവ്യ പ്രതികരിക്കാതെ വേഗം തന്നെ ദിവ്യ കാറില്‍ കയറി മടങ്ങുകയായിരുന്നു.

കണ്ണൂര്‍ എഡിഎമായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് കുറ്റാരോപിതയായ ദിവ്യ രാജിവെച്ചതിന് പിന്നാലെ നടന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സി.പി.എം പ്രതിനിധി രത്‌നകുമാരിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് രത്‌നകുമാരിക്ക് ആശംസകള്‍ അറിയിച്ച് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ രംഗത്തെത്തിയിരുന്നു. 

ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും, ജീവനക്കാരുടെയും, നിര്‍വഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയും സൗഹാര്‍ദ്ദവുമാണ് ജില്ലാ പഞ്ചായത്തിന്റെ വിജയമെന്ന് ദിവ്യ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പൂര്‍ത്തീകരിക്കാനുള്ള പദ്ധതികളും ഫേസ്ബുക് പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.  ഭരണസമിതി അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുകയാണെന്നും നാല് വര്‍ഷത്തിനുള്ളില്‍ കണ്ണൂരിലെ ജനതക്ക് അഭിമാനിക്കാന്‍ കഴിയുന്ന നിരവധി നേട്ടങ്ങളാണ് കൈവരിച്ചതെന്നും ദിവ്യ പറഞ്ഞു. നേട്ടങ്ങളെക്കുറിച്ചും ദിവ്യ പോസ്റ്റില്‍ പറയുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഭരണ സമിതി അംഗം എന്ന നിലയില്‍ കൂടെയുണ്ടാകുമെന്നും ദിവ്യ പറഞ്ഞു.

#NaveenBabu #PPDivya #Kannur #Kerala #investigation #politics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia