Mystery | സ്ഥലം മാറ്റം തടഞ്ഞതില്‍ നിരാശയെന്ന് സംശയം; പൊലീസ് ഉദ്യോഗസ്ഥന്‍ ജോലിക്ക് ഹാജരാകാതെ മുങ്ങിയതായി പരാതി
തൃശൂര്‍: (KVARTHA) പൊലീസ് ഉദ്യോഗസ്ഥന്‍ (Police Man) ജോലിക്ക് ഹാജരാകാതെ മുങ്ങിയതായി പരാതി. അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ സിപിഒ (Anthikad CPO) ചേര്‍പ്പ് സ്വദേശി മുരുകദാസിനെയാണ് (Murukadas) കാണാതായത്. വീട്ടില്‍ നിന്ന് ഇറങ്ങിയ മുരുകദാസ് അന്തിക്കാട് സ്റ്റേഷനില്‍ ജോലിക്ക് എത്താതായതോടെ അന്തിക്കാട് പൊലീസ് ഇയാളെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ പൊലീസ് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ വീട്ടില്‍ നിന്ന് ജോലിക്ക് പോയെന്ന മറുപടിയാണ് ലഭിച്ചത്.
അന്തിക്കാട് സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റത്തിനായി ഇയാള്‍ അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വരന്തരപ്പിള്ളി സ്റ്റേഷനിലേക്ക് മാറ്റം ലഭിച്ചിരുന്നു. അവിടേക്ക് പോകാനുള്ള ഒരുക്കത്തിനിടയില്‍ ജില്ലയിലെ ഉയര്‍ന്ന ഉദ്യാഗസ്ഥന്‍ സ്ഥലം മാറ്റം തടഞ്ഞതായി ആരോപണമുണ്ട്. തുടര്‍ന്നും അന്തിക്കാട് സ്റ്റേഷനില്‍ ജോലിക്ക് പോകാനും നിര്‍ദേശം വന്നു. ഇതോടെ ഇയാള്‍ ഏറെ വിഷമത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. സ്ഥലം മാറ്റം തടഞ്ഞതില്‍ നിരാശനായതിനാലാണ് പഴയ സ്റ്റേഷനില്‍തന്നെ ജോലിക്ക് എത്താതിരുന്നതെന്നാണ് സംശയം.
മുരുകദാസിനെ കാണാതായതോടെ വിവരം പൊലീസ് ഉദ്യോഗസ്ഥര്‍ എസ്പിയെ അറിയിച്ചു. സ്ഥലം മാറ്റം തടഞ്ഞതാണ് നാടുവിടാന്‍ കാരണമെന്ന് സംശയിക്കുന്നതായും ഇവര്‍ അറിയിച്ചു. ഇതോടെ മുരുകദാസിനെ അന്തിക്കാട്ടേ ജോലിയില്‍ നിന്ന് ഒഴിവാക്കി വീണ്ടും വരന്തരപ്പിള്ളിലേക്ക് തന്നെ മാറ്റി നിയമിച്ചു.
ഈ വിവരം പഞ്ചായത്ത് അംഗം മുരുകേശനെ അറിയിക്കുകയും അപ്പോള്‍ രണ്ട് ദിവസത്തിനുള്ളില്‍ മടങ്ങിവരുമെന്ന് ഇയാള്‍ അറിയിച്ചതായുമാണ് വിവരം.
#KeralaPolice #MissingPerson #TransferOrder #Thrissur #India #PoliceInvestigation #MissingCase