Environment | തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി

 
Kerala Government Takes Steps to Protect Coastal Areas
Kerala Government Takes Steps to Protect Coastal Areas

Photo Credit: Facebook/Pinarayi Vijayan

● നോഡല്‍ ഏജന്‍സിയായി ജലവിഭവ വകുപ്പ് പ്രവര്‍ത്തിക്കും. 
● തീരസംരക്ഷണവും നിര്‍മാണ പ്രവര്‍ത്തനം ഏകോപിപ്പിക്കലും.
● മുന്‍ഗണനയും നിശ്ചയിച്ച് ഹോട്ട്‌സ്‌പോട്ടുകള്‍ തയ്യാറാക്കണം. 

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജലവിഭവ, ഫിഷറീസ്, തുറമുഖ, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ ചേര്‍ന്ന കമ്മിറ്റി രൂപീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവിധ വിഷയങ്ങളില്‍ ഏകോപിതമായി കാര്യങ്ങള്‍ കൊണ്ടുപോകാനാണ് സമിതി രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി ജലവിഭവ വകുപ്പ് പ്രവര്‍ത്തിക്കും. 

തീരസംരക്ഷണം ഉറപ്പാക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും വിവിധ വകുപ്പുകള്‍ തമ്മില്‍ പരസ്പര ആലോചന ആവശ്യമാണ്. തീരസംരക്ഷണത്തിന്റെ ആവശ്യകതയും മുന്‍ഗണനയും നിശ്ചയിച്ച് ഹോട്ട്‌സ്‌പോട്ടുകള്‍ തയ്യാറാക്കണം. മത്സ്യബന്ധനമേഖലയെ ദോഷകരമായി ബാധിക്കാത്ത തരത്തില്‍ തീരപ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. തീരസംരക്ഷണത്തിനായി ചെലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തണം. ഇതിനായി ജിയോ ട്യൂബ് സംരക്ഷണ മാതൃക ജലവിഭവ വകുപ്പിന് പരിഗണിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

യോഗത്തില്‍ മന്ത്രിമാരായ സജി ചെറിയാന്‍, റോഷി അഗസ്റ്റിന്‍, ചീഫ് സെക്രട്ടറി ശരദാ മുരളീധരന്‍, ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, തുറമുഖ - ഫിഷറീസ് വകുപ്പ് സെക്രട്ടറി കെ എസ് ശ്രീനിവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

#coastalprotection, #Kerala, #environment, #conservation, #climatechange, #sustainability, #government

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia