Tragic End | ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി വീട്ടിനകത്ത് മരിച്ച നിലയില്‍ 

 
Molestation-Murder Accused Found Dead
Molestation-Murder Accused Found Dead

Representational Image Generated by Meta AI

● തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. 
● സംഭവം വിചാരണ നടക്കുന്നതിനിടെ.
● പട്ടണക്കാട് പൊലീസ് സ്ഥലത്തെത്തി.

ആലപ്പുഴ: (KVARTHA) ചേര്‍ത്തലയില്‍ ബലാത്സംഗ കേസിലെ പ്രതിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ഒളിവിലായിരുന്ന കടക്കരപ്പള്ളി പഞ്ചായതിലെ രതീഷ് (41) ആണ് മരിച്ചത്. പുലര്‍ച്ചെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

കേസിന്റെ വിചാരണക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്ന വീട്ടില്‍തന്നെയാണ് രതീഷിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 2021ലാണ് ഭാര്യയുടെ സഹോദരിയെ മര്‍ദിച്ച് അവശയാക്കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ രതീഷ് ഒളിവില്‍ കഴിയുകയായിരുന്നു. 

ഡിസംബര്‍ മൂന്നാം തീയതി കേസിന്റെ വിചാരണ തുടങ്ങി. രതീഷ് ഹാജരാകാത്തതിനെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനായി പൊലീസ് എത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രതീഷിന്റെ ഭാര്യ വിദേശത്താണ്. പട്ടണക്കാട് പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

#crime #murder #molest #Kerala #investigation #justice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia