Conviction | 'ഭിന്ന ശേഷിക്കാരിയായ 14 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം'; പ്രതിക്ക് 8 വർഷം തടവും 75,000 രൂപ പിഴയും ശിക്ഷ
Updated: Dec 7, 2024, 19:14 IST
Representational Image Generated by Meta AI
● തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയാണ് വിധി പറഞ്ഞത്.
● പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
തളിപ്പറമ്പ്: (KVARTHA) ഭിന്നശേഷിക്കാരിയായ പതിനാലുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് എട്ട് വർഷം കഠിനതടവും മുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ. പറപ്പായി തോമസ് എന്നയാളെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്‌ജ് ആർ രാജേഷ് ശിക്ഷിച്ചത്.
2022 നവംബർ 29 ന് വൈകുന്നേരം 5.30നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
അന്നത്തെ എസ്ഐമാരായ എൻ ശശി, നിബിൻ ജോയ് എന്നിവരാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.
#assault #childabuse #justice #POCSOAct #Kerala #India
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.