ഡിവൈഎഫ്ഐ പ്രവർത്തകരെ മർദിച്ചെന്ന പരാതിയില്‍ നടപടി; 2 പൊലീസുകാർക്ക് സസ്പെൻഷൻ

 
Image Representing Two Policemen Suspended, One Transferred in Malappuram
Watermark

Image Credit: Facebook/Kerala Police

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മലപ്പുറം എരമംഗലത്തെ ഉത്സവത്തിനിടെയായിരുന്നു സംഘർഷം.
● പെരുമ്പടപ്പ് സ്റ്റേഷനിലെ 2 പൊലീസുകാർക്കാണ് സസ്പെൻഷൻ.
● ഒരു പൊലീസുകാരനെ കോട്ടയ്ക്കലിലേക്ക് സ്ഥലം മാറ്റി.
● സിപിഎം പൊന്നാനി ഏരിയ കമ്മിറ്റിയാണ് പരാതി നൽകിയത്.

മലപ്പുറം: (KVARTHA) എരമംഗലത്ത് ഉത്സവത്തിനിടെ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിൻ്റെ മകനെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും മർദിച്ചെന്ന പരാതിയിൽ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കൂടാതെ, ഈ കേസിൽ ഉൾപ്പെട്ട മറ്റൊരു പൊലീസുകാരനെ സ്ഥലം മാറ്റുകയും ചെയ്തു.

Aster mims 04/11/2022

സീനിയർ സിവിൽ പൊലീസ് ഓഫീസർ സാന്‍ സോമൻ, സിവിൽ പൊലീസ് ഓഫീസർ യു ഉമേഷ് എന്നിവരെയാണ് അന്വേഷണത്തിൻ്റെ ഭാഗമായി സസ്പെൻഡ് ചെയ്തത്. സിവിൽ പൊലീസ് ഓഫീസർ ജെ ജോജയെ കോട്ടയ്ക്കലിലേക്കാണ് സ്ഥലം മാറ്റിയത്. പുഴക്കര ഉത്സവത്തിനിടെയായിരുന്നു ഈ പൊലീസുകാരുടെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടായതായി പരാതി ഉയർന്നത്. സംഭവത്തിൽ സിപിഎം പൊന്നാനി ഏരിയ കമ്മിറ്റി പൊലീസുകാർക്കെതിരെ മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ഷെയർ ചെയ്യൂ.

Two policemen from Perumbadappu station in Malappuram have been suspended pending investigation following a complaint of assaulting DYFI workers and the son of a CPM area committee member during a festival in Eramangalam. Another policeman has been transferred.

#Malappuram, #PoliceAction, #DYFI, #CPIM, #KeralaNews, #FestivalClash

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia