Accident | വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ വാഹനം അപകടത്തില്‍പെട്ടു; ആരോഗ്യ മന്ത്രി വീണാജോര്‍ജിന് പരുക്ക്


സംഭവം മലപ്പുറം മഞ്ചേരിയില്‍.
അപകടത്തില്‍ എതിരെനിന്ന് വന്ന ബൈക് യാത്രക്കാര്‍ക്കും പരുക്കേറ്റു.
മലപ്പുറം: (KVARTHA) വയനാട്ടിലേക്കുള്ള (Wayanad) യാത്രയ്ക്കിടെ ആരോഗ്യ മന്ത്രി (Health Minister) വീണാജോര്‍ജിന്റെ (Veena George) വാഹനം അപകടത്തില്‍പെട്ടു (Road Accident). ബുധനാഴ്ച (31.07.2024) രാവിലെ ഏഴോടെ മലപ്പുറം മഞ്ചേരിയില്‍വെച്ചാണ് (Malappuram, Manjeri) അപകടം സംഭവിച്ചത്. പരുക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
എതിരെ വന്ന സ്‌കൂടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ മന്ത്രിയുടെ വാഹനം സമീപത്തെ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മന്ത്രിയുടെ തലക്കും കൈക്കും പരുക്കേറ്റിട്ടുണ്ട്. എക്‌സ്‌റേ ഉള്‍പെടെ എടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.