തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവായിരുന്ന കണ്ണാടി ഷാജി വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. 25,000 രൂപ പിഴയടക്കാനും വിധിച്ചിട്ടുണ്ട്. അമ്പലമുക്ക് കൃഷ്ണകുമാര്‍,സാനിഷ്,ജയലാല്‍,ശ്യാം എന്നിവരെയാണ് ശിക്ഷിച്ചത്. ഒന്നും രണ്ടും പ്രതികള്‍ക്ക് 20 വര്‍ഷത്തേക്ക് പരോള്‍ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു.
അഞ്ചു മുതല്‍ 12 വരെയുള്ള പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് ആരോപിച്ച ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിയാത്തതിനാല്‍ കോടതി വെറുതെ വിട്ടിരുന്നു. 2011 നവംബര്‍ രണ്ടിനാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷാജിയെ തടഞ്ഞു നിര്‍ത്തി പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്.
ഗുണ്ടാനേതാവ് ഷാജിയുടെ കൊലപാതകം; നാല് പേര്‍ കുറ്റക്കാരാണെന്ന് കോടതി
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.