Follow KVARTHA on Google news Follow Us!
ad

ഗു­ണ്ടാ­നേ­താ­വ് ഷാ­ജി­യു­ടെ കൊ­ല­പാത­കം; നാല് പേര്‍ കു­റ്റ­ക്കാ­രാ­ണെ­ന്ന് കോട­തി

കുപ്രസിദ്ധ ഗുണ്ടാ നേതാവ് കണ്ണാടി ഷാജിയെ വധിച്ച കേസില്‍ ആദ്യ നാലു പ്രതികള്‍ കുറ്റക്കാരാണെന്ന്­ Leader, Murder, Court, Case, Thiruvananthapuram, Special Procecutor, Jail, Released, attack, Kerala, Court finds gilty two accused on murder case
 Leader, Murder, Court, Case, Thiruvananthapuram, Special Procecutor, Jail, Released, attack, Kerala
തി­രു­വ­ന­ന്ത­പുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് കണ്ണാടി ഷാജിയെ വധിച്ച കേസില്‍ ആദ്യ നാലു പ്രതികള്‍ കുറ്റക്കാരാണെന്ന്­ കോടതി കണ്ടെത്തി. അമ്പലമുക്ക്­ കൃഷ്ണകുമാര്‍, സാനിഷ്­, ജയലാല്‍, ശ്യാം എന്നിവരെയാണ്­ കോടതി കുറ്റക്കാരായി കണ്ടെത്തിയത്­. പ്ര­തി­ക­ളുടെ ശിക്ഷ വെള്ളിയാഴ്ച പ്രസ്താവിക്കും. എ­ന്നാല്‍ കേ­സിലെ 5 മുതല്‍ 12 വരെയുള്ള പ്രതികളെ കോടതി വെറുതെവിട്ടു.
ഗൂഢാലോച­ന സം­ബ­ന്ധി­ച്ചുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന്­ തെളിയിക്കാനായില്ലെന്ന്­ ചൂണ്ടിക്കാട്ടിയാണ്­ കോ­ടതി പ്ര­തികളെ വെറുതെ വിട്ടത്­. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ്­ കോടതിയാണ്­ കേസ്­ പരിഗണിച്ചത്­.

കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിനാണ് കണ്ണാടി ഷാജിയെ (33) വെട്ടിക്കൊന്നത്. തിരുവനന്തപുരം കവടിയാറിലാണ് സംഭവം നടന്ന­ത്. ഗുണ്ടാത്തലവന്മാരായ ഓംപ്രകാശിന്റെയും പുത്തന്‍പാലം രാജേഷിന്റെയും അടുത്ത അനുയായിയാണ് കണ്ണാടി ഷാജി. ജയില്‍ മോചിതനായ ശേഷവും അക്രമസംഭവങ്ങളില്‍ പങ്കാളിയാ­യ ഷാജി ഗുണ്ടകള്‍ തമ്മിലുള്ള ചേരിപ്പോ­രിലാണ് കൊല്ല­പ്പെ­ട്ടത്.

Keywords : Leader, Murder, Court, Case, Thiruvananthapuram, Special Procecutor, Jail, Released, attack, Kerala, Court finds gilty two accused on murder case

Post a Comment