Cylinder Explosion | കോഴിക്കോട്ട് പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടം; ഒരാള്‍ക്ക് ഗുരുതര പരുക്ക്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (KVARTHA) മാനാഞ്ചിറയിലെ കടയില്‍ തീപ്പിടിത്തം. ചായകടയിലെ പാചകവാതക സിലിന്‍ഡറിന് തീപ്പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. രാവിലെ 6.50നായിരുന്നു അപകടം. അഹമ്മദീയ മുസ് ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ കടകളിലാണ് പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് തീപ്പിടിത്തമുണ്ടായത്.

കടയില്‍നിന്ന് തീ പടര്‍ന്ന് ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട സമയത്ത് രണ്ടുപേരാണ് കടയില്‍ ഉണ്ടായിരുന്നത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു.
അഹമ്മദീയ പള്ളിക്ക് സമീപത്തെ ടിബിഎസ് വ്യാപാര സമുച്ചയത്തിന് മുമ്പിലുള്ള പഴയ കടയിലാണ് ആദ്യം അഗ്നിബാധയുണ്ടായത്. തുടര്‍ന്ന് മറ്റ് മൂന്ന് കടകളിലേക്ക് തീ പടരുകയായിരുന്നു. അഗ്‌നിശമന യൂണിറ്റുകളും ആംബുലന്‍സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ തീ അണച്ചതിനാല്‍ കൂടുതല്‍ ദുരന്തസാധ്യതകള്‍ ഒഴിവായി.