Suspended | കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയ്ക്ക് വന്ന പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി: ഫിസിയോതെറാപ്പിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു


കോഴിക്കോട്: (KVARTHA) ഗവ. ബീച്ച് ആശുപത്രിയിൽ (Kozhikode Beach Hospital) ചികിത്സയ്‌ക്കെത്തിയ 18 വയസുകാരിയെ ഫിസിയോതെറാപ്പിസ്റ്റ് (Physiotherapist) പീഡിപ്പിച്ചെന്ന പരാതിയിൽ നടപടി. ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് (Suspended) ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ (Veena George) നിർദേശത്തെ തുടർന്നാണ് സസ്‌പെൻഷൻ നടപടി. സംഭവം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
ബുധനാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ ചികിത്സയ്ക്കിടയിൽ പീഡിപ്പിച്ചതായാണ് ആരോപണം. സംഭവത്തിൽ പെണ്‍കുട്ടിയുടെ പിതാവ് നൽകിയ പരാതിയില്‍ (Complaint) വെള്ളയില്‍ പൊലീസ് (Vellayil Police) കേസെടുത്തിട്ടുണ്ട്. ഒരു മാസമായി ഫിസിയോതെറപ്പിക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പെൺകുട്ടി വന്നിരുന്നു.
പെൺകുട്ടിയെ ആരോഗ്യപ്രവർത്തകയാണ് ചികിത്സിച്ചിരുന്നത്. എന്നാൽ ബുധനാഴ്ച ഫിസിയോതെറാപ്പിക്ക് എത്തിയപ്പോൾ ഫിസിയോതെറാപ്പിസ്റ്റ് തിരക്കിലായതിനാൽ മറ്റൊരു ആശുപത്രി ജീവനക്കാരനാണ് പെൺകുട്ടിയെ പരിശോധിക്കാൻ എത്തിയത്. ഇയാൾ പീഡിപ്പിച്ചുവെന്നാണ് പരാതി. പൊലീസ് പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്തിരുന്നു. ഇതിനിടയിലാണ് സസ്‌പെൻഷൻ നടപടി ഉണ്ടായത്.