Protest | കൊൽക്കത്തയിലെ യുവ വനിത ഡോക്ടറുടെ മരണത്തിൽ പ്രതിഷേധം; സൂചന സമരവുമായി കേരളത്തിലെ ഡോക്ടർമാർ
തിരുവനന്തപുരം: (KVARTHA) കൊൽക്കത്തയിലെ (Kolkata) യുവ വനിത ഡോക്ടറുടെ മരണത്തിൽ പ്രതിഷേധിച്ച് (Protest) കേരളത്തിലെ ഡോക്ടർമാർ (Doctors) നാളെ (16.08.2024) സൂചന സമരം (Strike) നടത്തുന്നു. പിജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരും ഒപി, വാർഡ് ഡ്യൂട്ടികൾ ബഹിഷ്‌കരിക്കുമെന്ന് കെഎംപിജിഎ അറിയിച്ചു. അടിയന്തര ചികിത്സാ വിഭാഗങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് (Central Protection Act) നടപ്പാക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.
ഡോക്ടര്‍ കൂട്ട ബലാത്സംഗത്തിന് ഇരയായതായി പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കല്‍ക്കട്ട ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മുപ്പത്തൊന്നുകാരിയുടെ മാതാപിതാക്കള്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 150 മില്ലിഗ്രാം ബീജം ശരീരത്തില്‍ കണ്ടെത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് കൂട്ടബലാത്സംഗത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എല്ലാത്തിനും വ്യക്തമായ തെളിവുകള്‍ നിലനില്‍ക്കുമ്പോഴും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ആശുപത്രിയിലെ നെഞ്ചുരോഗ വിദഗ്ധനും കൊലപാതകത്തില്‍ പങ്കുള്ളതായി കുടുംബം ആരോപിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കൊല്‍ക്കത്ത ആര്‍.ജി.കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ വച്ച് പിജി ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കഴുത്തിന്റെ എല്ല് പൊട്ടിയ നിലയിലായിരുന്നു. ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
സംഭവത്തില്‍ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. ആര്‍ജി കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് നേരെ ആക്രമണം ഉണ്ടായി. പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച കെട്ടിടമാണ് ആക്രമിക്കപ്പെട്ടത്. നാല്പതോളം പേർ അടങ്ങുന്ന ഒരു സംഘം പ്രതിഷേധക്കാരെയും പൊലീസിനെയും ആക്രമിച്ചു. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
അതേസമയം, ഡോക്ടറുടെ കൊലപാതക കേസിൽ നിർണായക തെളിവുകൾ നശിപ്പിക്കപ്പെട്ടതായി ആശങ്ക ഉയർന്നിട്ടുണ്ട്. കേസിൽ പൊലീസ് പരാജയപ്പെട്ടുവെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആരോപിക്കുന്നത്. ഈ സംഭവത്തിൽ എല്ലാ ശാഖകളുമായി ചർച്ച ചെയ്ത് തുടർ നടപടികൾ തീരുമാനിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.
നിലവില്‍ പൊലീസ് സിവിക് വൊളന്റിയര്‍ സഞ്ജയ് റോയി ആണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. കല്‍ക്കട്ട ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് കേസന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ്.#KeralaDoctorsProtest #KolkataDoctorMurder #JusticeForDoctors #MedicalFraternity #IndiaNews