യുവതികളെ മല കയറ്റി, പിന്നാലെ സ്വർണ്ണം കൊള്ളയടിച്ചു; പിണറായി ഭരണത്തിനെതിരെ കെ സി വേണുഗോപാൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കേന്ദ്രത്തിൻ്റെ ജനവിരുദ്ധ നയങ്ങളുമായി സന്ധിചെയ്യുന്ന കമ്മ്യൂണിസത്തിൻ്റെ ജീർണ്ണിച്ച മുഖമാണ് പിണറായി ഭരണം.
● ഈ 'കാട്ടുകള്ളന്മാരെ' തിരിച്ചറിഞ്ഞ കേരള ജനത തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ വിധിയെഴുതും.
● കേസുകളിൽ ഭയപ്പെട്ടാണ് പിണറായി വിജയൻ കേന്ദ്ര സർക്കാരിന്റെ നയങ്ങളുമായി സന്ധി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
● അയ്യപ്പൻ്റെ സ്വർണ്ണം കട്ട് ജയിലിലായ പാർട്ടി നേതാക്കളെ സി പി എം നേതൃത്വം സംരക്ഷിക്കാൻ ശ്രമിക്കുന്നു.
● പിണറായി ഭരണത്തിനെതിരെ അവരുടെ അണികളിലും ശക്തമായ എതിർപ്പ് പ്രകടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
● പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്ന ബ്ലോക്ക് തല യുഡിഎഫ് സ്ഥാനാർഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയ്യന്നൂർ: (KVARTHA) ശബരിമല സ്വർണ്ണ കൊള്ളക്കേസിൽ പിണറായി സർക്കാർ പൂർണ്ണമായും പ്രതിക്കൂട്ടിലാണെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. കേന്ദ്രത്തിൻ്റെ ജനവിരുദ്ധ നയങ്ങളുമായി സന്ധി ചെയ്യുന്ന കമ്മ്യൂണിസത്തിൻ്റെ ജീർണ്ണിച്ച മുഖമാണ് പിണറായിയുടെ ഭരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്ന ബ്ലോക്ക് തല യുഡിഎഫ് സ്ഥാനാർഥി സംഗമവും പ്രകടനപത്രിക പ്രകാശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാൽ.
ശബരിമല കേരള ജനതയുടെ വികാരമാണെന്നും അത് തകർക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിശ്വാസത്തെ വ്രണപ്പെടുത്താൻ വേണ്ടി പിണറായി വിജയൻ ആദ്യം ആചാരലംഘനം നടത്താനായി യുവതികളെ മല കയറ്റി. ഇതിന് പിന്നാലെയാണ് ഇപ്പോൾ അയ്യപ്പനെ തന്നെ അടിച്ചു മാറ്റാൻ ശ്രമിക്കുന്നത്. ഈ 'കാട്ടുകള്ളന്മാരെ' തിരിച്ചറിഞ്ഞ കേരള ജനത വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ വിധിയെഴുതുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേസുകളിൽ ഭയപ്പെട്ടാണ് പിണറായി വിജയൻ കേന്ദ്ര സർക്കാരിൻ്റെ എല്ലാ ജന വിരുദ്ധ നയങ്ങളുമായി സന്ധി ചെയ്യുന്ന ഭരണമാണ് കാഴ്ചവെക്കുന്നതെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. കമ്മ്യൂണിസത്തിൻ്റെ ജീർണ്ണിച്ച മുഖമുള്ള പിണറായിയുടെ ഭരണത്തിനെതിരെ അവരുടെ അണികളിലും ശക്തമായ എതിർപ്പ് പ്രകടമാണ്. അയ്യപ്പൻ്റെ സ്വർണ്ണം കട്ട് ജയിലിലായ പാർട്ടി നേതാക്കളെ തള്ളി പറയാതെ അവരെ സംരക്ഷിക്കാനാണ് സി പി എം നേതൃത്വം ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാൽ എം പി ആരോപിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. ജയരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, ഡി സി സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്, നേതാക്കളായ ബാലകൃഷ്ണൻ പെരിയ, രജിത് നാറാത്ത്, അഡ്വ. കെ ബ്രിജേഷ് കുമാർ, കെ ടി സഹദുള്ള, എം കെ രാജൻ, എ പി നാരായണൻ, അഡ്വ. റഷീദ് കവ്വായി, എസ് എ ഷുക്കൂർ ഹാജി, ബി സജിത് ലാൽ, എം പി ഉണ്ണികൃഷ്ണൻ, എ രൂപേഷ്, വി കെ ഷാഫി, കെ കെ അഷ്റഫ്, പി രത്നാകരൻ, അഡ്വ. ഡി കെ ഗോപിനാഥ്, എം പ്രദീപ് കുമാർ, പിലാക്കാൽ അശോകൻ, കെ ടി ഹരീഷ് എന്നിവർ പ്രസംഗിച്ചു.
ശബരിമല വിഷയത്തിൽ കെ സി വേണുഗോപാൽ എം പിയുടെ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? കമൻ്റ് ചെയ്യുക.
Article Summary: KC Venugopal claims Pinarayi government is corrupted due to Sabarimala plunder.
#KCVenugopal #Sabarimala #PinarayiVijayan #KeralaPolitics #LDF #UDF
