Drug Raid | ലഹരിക്കെതിരെ റെയ്ഡ് ശക്തമാക്കി; ഒരു കിലോ കഞ്ചാവുമായി 2 പേർ എക്സൈസ് പിടിയിൽ

 
Age Limit Relaxation in Party Post Not for One Person Alone: EP Jayarajan
Age Limit Relaxation in Party Post Not for One Person Alone: EP Jayarajan

Photo: Arranged

● വളകൈയിൽ 510 ഗ്രാം കഞ്ചാവുമായി മുഹമ്മദ് അൻസഫിനെ അറസ്റ്റ് ചെയ്തു.
● നടുവിൽ നിന്നും 450 ഗ്രാം കഞ്ചാവുമായി മിദ് ലാജിനെ അറസ്റ്റ് ചെയ്തു.
● പ്രതികൾ സ്ഥിരം കഞ്ചാവ് വിൽപ്പനക്കാർ ആണെന്ന് എക്സൈസ് അറിയിച്ചു.

കണ്ണൂർ: (KVARTHA) ലഹരിക്കെതിരെയുള്ള റെയ്ഡ് ശക്തമാക്കി എക്സൈസ്. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ.ഷിജിൽ കുമാറും സംഘവും ശ്രീകണ്ഠാപുരം, വളകൈ, നടുവിൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഒരു കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി.

വളകൈ പന്നിതടം എന്ന സ്ഥലത്ത് 510 ഗ്രാം കഞ്ചാവുമായി ചെങ്ങളായി എം.പി.മുഹമ്മദ് അൻസഫിനെയും നടുവിൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 450 ഗ്രാം കഞ്ചാവുമായി മിദ് ലാജിനെയും എക്സൈസ് അറസ്റ്റ് ചെയ്തു. സ്ഥിരം കഞ്ചാവ് വിൽപ്പനക്കാരാണ് പ്രതികളെന്ന് എക്സൈസ് അറിയിച്ചു.

അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.കെ.രാജേന്ദ്രൻ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) കെ.കൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർ ടി.വി.ശ്രീകാന്ത്, ഡ്രൈവർ അനിൽകുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.

Two arrested with one kilogram of ganja in Kannur excise raid. Regular ganja sellers apprehended in separate locations.

#DrugRaid, #GanjaSeizure, #ExciseAction, #Kannur, #Narcotics, #Arrest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia