Meeting | ആമയിഴഞ്ചന്‍ തോടിലെ മാലിന്യം; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു


തിരുവനന്തപുരം: (KVARTHA) ആമയിഴഞ്ചന്‍ (Amayizhanchan) തോടിന്റെ റെയില്‍വേ സ്റ്റേഷനടിയില്‍ (Railwat Station) കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി (Waste Dumped) കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്‌നങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan) അടിയന്തര യോഗം വിളിച്ചു.
18 വ്യാഴാഴ്ച രാവിലെ 11:30ന് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴില്‍, ഭക്ഷ്യം, കായികം -റെയില്‍വേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎല്‍എമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയില്‍വേ ഡിവിഷണല്‍ മാനേജരും യോഗത്തിലുണ്ടാകും.
ഈ പ്രദേശത്ത് മാലിന്യം കുന്നു കൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടയപ്പെടുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കുന്നുണ്ട്. രോഗാണുക്കള്‍ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്ന സാഹചര്യത്തിലാണ് യോഗം.