Entrance Coaching | നീറ്റ് എന്‍ട്രന്‍സ് പരിശീലന കാസുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: (www.kvartha.com) പട്ടികവര്‍ഗ്ഗ വികസന വകുപ്പ് 2023 നീറ്റ് എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നതിന് താല്‍പ്പര്യമുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകള്‍ ആരംഭിക്കുന്നു. 2022 മാര്‍ച്ചില്‍ പ്ലസ് ടു സയന്‍സ്, കണക്ക് വിഷയങ്ങളെടുത്ത് വിജയിച്ച കുട്ടികള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനത്തിന്റെ മുഴുവന്‍ ചെലവ്, താമസം, ഭക്ഷണം എന്നിവയും ഓണം, ക്രിസ്മസ് അവധിക്കാലത്ത് രക്ഷിതാവിനെകൂട്ടി വീട്ടില്‍ പോയി വരുന്നതിനുള്ള ചെലവും സര്‍ക്കാര്‍ വഹിക്കുന്നതാണ്.
താല്‍പ്പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, ഫോണ്‍ തുടങ്ങിയ വിശദവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള വെള്ളക്കടലാസിലുള്ള അപേക്ഷയോടൊപ്പം പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് കുട്ടിയുടേയും രക്ഷിതാവിന്റെയും സമ്മതപത്രം, പ്ലസ് ടു പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, 2022ലെ നീറ്റ് എന്‍ട്രന്‍സ് പരീക്ഷ എഴുതിയവരെങ്കില്‍ പരീക്ഷക്ക് ലഭിച്ച സ്‌കോര്‍ വ്യക്തമാക്കുന്ന രേഖയുടെ പകര്‍പ്പ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവയും സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബര്‍ 15. അപേക്ഷിക്കേണ്ട വിലാസം: ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍, ഒന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി പിഒ, പിന്‍-680307. ഫോണ്‍ 0480-2706100.
You Might Also Like:
ഗ്യാന്‍വാപി: ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജി നിലനില്‍ക്കുമെന്ന് കോടതി; മസ്ജിദ് കമിറ്റിയുടെ ഹരജി തള്ളി; അടുത്ത വാദം സെപ്റ്റംബർ 22ന്
Keywords: Thiruvananthapuram, News, Kerala, Job, Application, Applications invited for NEET Entrance Coaching.