Gyanvapi Case | ഗ്യാന്‍വാപി: ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജി നിലനില്‍ക്കുമെന്ന് കോടതി; മസ്ജിദ് കമിറ്റിയുടെ ഹരജി തള്ളി; അടുത്ത വാദം സെപ്റ്റംബർ 22ന്
Sep 12, 2022, 16:54 IST
വാരാണസി: (www.kvartha.com) ഗ്യാന്‍വാപി മസ്ജിദില്‍ നിത്യാരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജി നിലനില്‍ക്കുമെന്ന് കോടതി. ഇതിനെ ചോദ്യം ചെയ്ത് അഞ്ജുമാന്‍ ഇസ്ലാമിയ മസ്ജിദ് കമിറ്റി സമര്‍പിച്ച ഹരജി വരാണസി ജില്ലാ കോടതി തള്ളി. സ്ത്രീകളുടെ ഹര്‍ജി സെപ്തംബര്‍ 22ന് കോടതി പരിഗണിക്കും.
വാരാണസിയില്‍ സ്ഥിരതാമസമാക്കിയ ഡെല്‍ഹി സ്വദേശികളായ ലക്ഷ്മി ദേവി, സീത സാഹു, രാഖി സിംഗ്, മഞ്ജു വ്യാസ്, രേഖ പദക് എന്നീ അഞ്ചു സ്ത്രീകളാണ് ഹരജി നല്‍കിയിരുന്നത്. പൂജകള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും അനുമതി നല്‍കണമെന്ന് സ്ത്രീകള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ മസ്ജിദ് സമുച്ചയത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഹിന്ദു ദേവതകളുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ ഹര്‍ജി തള്ളണമെന്ന് അഞ്ജുമാന്‍ ഇസ്ലാമിയ മസ്ജിദ് കമിറ്റി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷമാദ്യം സ്ത്രീകളുടെ ഹരജിയുടെ അടിസ്ഥാനത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മസ്ജിദില്‍ വീഡിയോഗ്രഫി സര്‍വേയ്ക്ക് കീഴ് കോടതി ഉത്തരവിട്ടിരുന്നു. നിസ്‌കാരത്തിന് മുന്‍പ് വിശ്വാസികള്‍ ദേഹശുദ്ധി വരുത്തുന്ന കുളത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന റിപോര്‍ട് വിവാദമായിരുന്നു.
സിവില്‍ കോടതിയില്‍ എത്തിയ ഹര്‍ജി സുപ്രീം കോടതി ഇടപെട്ടാണ് വാരണാസി ജില്ലാ കോടതയിലേക്ക് വിട്ടത്. കേസിന്റെ സങ്കീര്‍ണതയും വൈകാരികതയും പരിഗണിച്ച് മുതിര്‍ന്ന ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമിറ്റി അറിയിച്ചു.
< !- START disable copy paste -->

You Might Also Like:
Keywords: Latest-News, National, Top-Headlines, Court, Uttar Pradesh, Religion, Masjid, Controversy, Gyanvapi Case, Varanasi Court, Gyanvapi Case: Hindu Petitioners Win A Big Step In Varanasi Court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.